മലപ്പുറത്ത് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ പരിശോധന

പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന

Update: 2023-08-13 05:47 GMT
Advertising

മലപ്പുറം: മലപ്പുറത്ത് നാലിടങ്ങളിൽ എൻ.ഐ.എയുടെ പരിശോധന. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്.

വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഒരേ സമയമാണ് നാല് വീടുകളിലും പരിശോധന നടത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനു ശേഷം പല തവണ പലയിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് മലപ്പുറത്തെ പരിശോധന. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News