ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി നീട്ടണമെന്ന് എൻ.ഐ.എ

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമായതിനാലാണ് കസ്റ്റഡി കാലാവധി നീട്ടാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്

Update: 2023-05-08 12:36 GMT

കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി നീട്ടണമെന്ന് എൻ.ഐ.എ. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണ്. അതിനാലാണ് കസ്റ്റഡി കാലാവധി നീട്ടാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്. എൻ.ഐ.എയുടെ ആവശ്യത്തിൽ കൊച്ചി എൻ.ഐ.എ കോടതി നാളെ വാദം കേൾക്കും.

മെയ് രണ്ടാം തിയതിയാണ് എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ ആവശ്യം അംഗീകരിച്ചാണ് കൊച്ചി എൻ.ഐ.എ കോടതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വിട്ടത്.

കേസിൽ കേരള പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും എൻ.ഐ.എ ക്ക് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻ. ഐ.എ അന്വേഷിക്കുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News