'അവസാനം പോകുന്നവൻ ലൈറ്റും ഫാനും ഓഫാക്കണ്ട, ആപ്പീസിൽ വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടെ'; സി.പി.എമ്മിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ത്രിപുരയിലെ സി.പി.എം നേതാവും എം.എൽ.എയുമായ മുബാഷർ അലിയാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Update: 2023-02-01 15:04 GMT

രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: ത്രിപുരയിൽ സി.പി.എം നേതാവ് ബി.ജെ.പി സ്ഥാനാർഥിയായതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ''അവസാനം പോകുന്നവൻ ലൈറ്റും ഫാനും ഓഫാക്കണ്ട, ഉള്ളിൽ ആരുമില്ലെങ്കിലും ആപ്പീസിൽ വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടേന്ന്...''-രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

Full View

ത്രിപുരയിലെ സി.പി.എം നേതാവും എം.എൽ.എയുമായ മുബാഷർ അലിയാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതിന് പിന്നാലെ ബി.ജെ.പി സ്ഥാനാർഥിയായി മുബാഷർ പത്രിക നൽകുകയും ചെയ്തു.

പാർട്ടിയിൽനിന്നോ എം.എൽ.എ പദവിയോ രാജിവെക്കാത്തതിനാൽ മത്സരിക്കുന്നതിൽനിന്ന മുബാഷറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചൊവ്വാഴ്ച കൈലാഷഹർ നിയമസഭാ റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, അലിയുടെ പത്രിക നടപടിക്രമങ്ങൾ പാലിച്ചുള്ളതാണെന്ന് പറഞ്ഞ് റിട്ടേണിങ് ഓഫീസർ പ്രദീപ് സർക്കാർ പരാതി തള്ളുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News