വാഹനം റോഡിന് കുറുകെയിട്ട് നാട്ടുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടി യുവാവ്

ആലുവയിൽ പെരുമ്പാവൂർ റൂട്ടിലെ പ്രധാന റോഡിലാണ് വൈകുന്നേരത്തോടുകൂടി സംഭവമുണ്ടായത്

Update: 2023-05-16 15:46 GMT

കൊച്ചി: ആലുവ തോട്ടുമുക്കത്ത് നടുറോഡിൽ തോക്ക് ചൂണ്ടി യുവാവിന്റെ പരാക്രമം. ആലുവ കീഴ്മാട് സ്വദേശി റോബിനാണ് തോക്ക് ചൂണ്ടിയത്. ഗതാഗത കുരുക്കുണ്ടാക്കിയ ഇയാൾ തോക്ക് ചൂണ്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആലുവയിൽ പെരുമ്പാവൂർ റൂട്ടിലെ പ്രധാന റോഡിലാണ് വൈകുന്നേരത്തോടുകൂടി സംഭവമുണ്ടായത്.


ഇയാൾ റോഡിൽ വാഹനം നിർത്തിയിട്ട ശേഷം മറ്റൊരാളോട് സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയം പുറകിലെ വാഹനത്തിലെത്തിയവരും നാട്ടുകാരും വാഹനം മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാൾ വാഹനത്തിൽ നിന്നും ഇറങ്ങി നാട്ടുകാർക്കെതിരെ തോക്ക് ചൂണ്ടുകയും റോഡിന് കുറുകെ വാഹനം നിർത്തിയിട്ട് ഗതാഗത കുരുക്കുണ്ടാക്കുകയും ചെയ്തു.

Advertising
Advertising


തുടർന്നാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. പിന്നീട് ആലുവ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ തോക്ക് എയർ ഗണ്ണാണ് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പേസ്‌ട്രോ ബെറ്റ എന്ന ബ്രാന്റിന്റെ തോക്കാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. പിസ്റ്റളുകളാണ് ഈ കമ്പനി കൂടുതലായും ഉത്പാദിപ്പിക്കാറ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവിൽ ഇയാൾ ആലുവ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.


Full View



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News