മൂന്നര വയസുകാരിയെ അച്ഛന്റെ അനുജൻ പീഡിപ്പിച്ചത് നിരവധി തവണ; അതിക്രമം മാതാപിതാക്കൾ പുറത്തുപോയ സമയം

ആറുമാസത്തിനിടെ കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് സംഭവം.

Update: 2024-11-06 13:46 GMT
Editor : banuisahak | By : Web Desk

കൊല്ലം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതൃസഹോദരൻ അറസ്റ്റിൽ. ആറുമാസത്തിനിടെ കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് സംഭവം. 

വീട്ടിൽ അച്ഛനും അമ്മയും ഇല്ലാത്ത സമയത്തായിരുന്നു അച്ഛന്റെ അനുജൻ അതിക്രമം നടത്തിയത്. ആറുമാസങ്ങൾക്ക് മുൻപാണ് ആദ്യമായി ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കൾ ഇത് ഗൗരവമായി എടുത്തിരുന്നില്ല. 

Advertising
Advertising

കഴിഞ്ഞ ദിവസവും കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വാര്‍ഡിലെ ആശാ വർക്കറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തായത്. ശേഷം കുട്ടിക്ക് ചികിത്സ നൽകി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.  ചൈൽഡ് ലൈനിൽ നൽകിയ കൗൺസിലിങ്ങിലാണ് അച്ഛന്റെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വിവരം കുട്ടി പുറത്തു പറയുന്നത്.

ചൈൽഡ് ലൈൻ അധികൃതർ കുളത്തൂപ്പുഴ പോലീസിൽ വിവരമറിയിക്കുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News