'ഈ റാലി നടക്കുന്നത് ബിജെപി ഭരിക്കുന്ന കർണാടകയിലാണ്'; സിപിഎം റാലിയെക്കുറിച്ച് ശിവൻകുട്ടി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബിജെപി ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം നേതാക്കൾ വിമർശിച്ചിരുന്നു.

Update: 2022-09-13 12:00 GMT

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ബിജെപി ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളെ ഒഴിവാക്കിയെന്ന വിമർശനങ്ങൾക്കിടെ കർണാടകയിൽ റാലി പ്രഖ്യാപിച്ച് സിപിഎം. ഈ മാസം 18ന് ബാഗെപ്പള്ളിയിലാണ് റാലി. മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ ബേബി, ബി.വി രാഘവലു എന്നിവരാണ് പരിപാടിയിൽ പ്രസംഗിക്കുന്നത്.

'ഈ റാലി നടക്കുന്നത് ബിജെപി ഭരിക്കുന്ന കർണാടകയിലാണ്' എന്ന ക്യാപ്ഷനോടെയാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി റാലിയുടെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ ശിവൻകുട്ടി അടക്കമുള്ളവർ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Advertising
Advertising

ഈ റാലി നടക്കുന്നത് ബിജെപി

ഭരിക്കുന്ന കർണാടകയിൽ ആണ്

Posted by V Sivankutty on Tuesday, September 13, 2022

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News