ബാങ്കിൽ പെട്രോൾ ഒഴിച്ച് യുവാവിന്റെ പരാക്രമം

ബൈക്കിലെത്തിയ ആൾ ജീവനക്കാർക്കുനേരെ പെട്രോളൊഴിച്ച് ആക്രേശിക്കുകയായിരുന്നു

Update: 2023-06-17 12:27 GMT

തൃശ്ശൂർ: അത്താണി ഫെഡറൽ ബാങ്കിൽ യുവാവിന്റെ പരാക്രമം. ബൈക്കിലെത്തിയ ആൾ ജീവനക്കാർക്കുനേരെ പെട്രോളൊഴിച്ചു. ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി. വടഞ്ചക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 4:30 ഓടുകൂടിയാണ് സംഭവം.


ബങ്കിലെത്തിയ ഇയാൾ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും പെട്രോൾ പുറത്തെടുത്ത് ജീവനക്കാർക്കുനേരെ ഒഴിക്കുകയായിരുന്നു. പിന്നീട് താൻ ബാങ്ക് കൊള്ളിയടിക്കാൻ പോവുകയാണെന്ന് ആക്രേശിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാർ പൊലീസിനെ ബന്ധപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തി ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി. പിന്നീട് അറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന വ്യക്തിയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന പ്രാഥമിക വിവരം.

Advertising
Advertising




Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News