കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

നേരത്തെ പൊലീസ് 304 എ വകുപ്പ് ചുമത്തി ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു

Update: 2022-04-02 04:21 GMT
Advertising

കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ്സിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഡ്രൈവർ സി.എസ്. ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ജില്ലാ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. ദൃക്‌സാക്ഷികളായ മൂന്നു പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്.

നേരത്തെ പൊലീസ് 304 എ വകുപ്പ് ചുമത്തി ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ആദർശ് മോഹൻ, സാബിത്ത് എന്നിവർ അപകടത്തിൽ മരിച്ചത്. അപകട ദൃശ്യങ്ങൾ, പുറത്തുവന്നതോടെ കെഎസ്ആർടിസി ഡ്രൈവർ മനഃപൂർവ്വം അപകടമുണ്ടാക്കിയെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചിരുന്നു.

Youths killed in KSRTC bus accident at Kuzhalmandam; Police imposed a non-bailable charge against the driver

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News