പാകിസ്താൻ കൊന്നു; ഇന്ത്യൻ ചാനലുകൾ ഭീകരനാക്കി
ലൈവായി കാണിക്കപ്പെടുന്ന, ലോക ചരിത്രത്തിലെ ആദ്യത്തെ വംശഹത്യ. പക്ഷേ തുറന്നു കാട്ടേണ്ട മാധ്യമങ്ങൾ അത് മറച്ചുവെക്കുന്ന തിരക്കിലാണ്. കഴിഞ്ഞയാഴ്ച ലോകം കണ്ടു, തീ ജ്വാലകൾക്കിടയിൽ ഒരു പെൺകുട്ടിയെ. ഫഹ്മി അൽ ജിർജാവി അഭയ കേന്ദ്രത്തിൽ ഇസ്രായേൽ ബോംബിട്ടപ്പോൾ 36ലേറെ പേർ മരിച്ചു. ഒരു കുടുംബത്തിൽ ബാക്കിയായ വർദ് ജലാലിന്റെ ചിത്രമോ വാർത്തയോ പാശ്ചാത്യ പാരമ്പര്യ മാധ്യമങ്ങൾക്ക് പ്രധാനപ്പെട്ടതായി തോന്നിയില്ല. ഇതേ മാധ്യമങ്ങൾ, രണ്ട് ഇസ്രായേലി എംബസ്സി ഉദ്യോഗസ്ഥരെ ഒരു അമേരിക്കക്കാരൻ വെടിവെച്ച് കൊന്ന വാർത്ത വിശദമായി, പല ആവർത്തി പ്രസിദ്ധപ്പെടുത്തി.
അരലക്ഷം കശാപ്പ് വാർത്തയല്ല. രണ്ട് വെടിവെപ്പു മരണം വലിയ വാർത്തയാണ്
ലൈവായി കാണിക്കപ്പെടുന്ന, ലോക ചരിത്രത്തിലെ ആദ്യത്തെ വംശഹത്യ. പക്ഷേ തുറന്നു കാട്ടേണ്ട മാധ്യമങ്ങൾ അത് മറച്ചുവെക്കുന്ന തിരക്കിലാണ്. കഴിഞ്ഞയാഴ്ച ലോകം കണ്ടു, തീ ജ്വാലകൾക്കിടയിൽ ഒരു പെൺകുട്ടിയെ. ഫഹ്മി അൽ ജിർജാവി അഭയ കേന്ദ്രത്തിൽ ഇസ്രായേൽ ബോംബിട്ടപ്പോൾ 36ലേറെ പേർ മരിച്ചു. ഒരു കുടുംബത്തിൽ ബാക്കിയായ വർദ് ജലാലിന്റെ ചിത്രമോ വാർത്തയോ പാശ്ചാത്യ പാരമ്പര്യ മാധ്യമങ്ങൾക്ക് പ്രധാനപ്പെട്ടതായി തോന്നിയില്ല. ഇതേ മാധ്യമങ്ങൾ, രണ്ട് ഇസ്രായേലി എംബസ്സി ഉദ്യോഗസ്ഥരെ ഒരു അമേരിക്കക്കാരൻ വെടിവെച്ച് കൊന്ന വാർത്ത വിശദമായി, പല ആവർത്തി പ്രസിദ്ധപ്പെടുത്തി. മക്കളെ വീട്ടിലാക്കി ആശുപത്രി ഡ്യൂട്ടിക്ക് പോയ ഡോക്ടർ അലാ അൽ നജജാറിന്‍റെ കൈകളിലേക്ക് വന്നെത്തിയ 9 കരിഞ്ഞ ദേഹങ്ങൾ സ്വന്തം മക്കളുടേതായിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇതുമൊരു സാധാരണ മരണക്കണക്കിലൊതുക്കി.വ്യക്തമാണ് – പാശ്ചാത്യ മാധ്യമങ്ങൾ ഈ വംശഹത്യയുടെ പ്രോപഗൻഡ ഏജന്‍റുമാരാണ്. പക്ഷേ മാധ്യമങ്ങളുടെ ഈ താങ്ങും ഇസ്രായേലിനെ തുണക്കില്ല. കാറ്റ് മാറി വീശിത്തുടങ്ങുകയാണ്.
പാകിസ്താൻ കൊന്നു; ഇന്ത്യൻ ചാനലുകൾ ഭീകരനാക്കി
ഓപറേഷൻ സിന്ദൂർ നമ്മുടെ മാധ്യമങ്ങളുടെയും മാധ്യമ അവബോധത്തിന്‍റെയും പോരായ്മകൾ എടുത്തുകാട്ടി. യുദ്ധജ്വരം വളർത്താൻ വ്യാജവാർത്തകൾ പൊലിപ്പിച്ച മുഖ്യധാരാ മാധ്യമങ്ങൾ ഇതിനകം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. പരിശോധന ഇല്ലാതെ വാട്ട്സാപ്പ് ഫോർവേഡുകൾ വാർത്തയാക്കുന്ന ശൈലി. രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചു എന്നു വരെ. ഇടക്ക് സർക്കാറും സൈന്യവുമെക്കെ വസ്തുത വ്യക്തമാക്കാൻ ഇടപെടേണ്ടി വന്നു. എന്നിട്ട് സർക്കാർ വിലക്കിയതോ? ഉത്തരവാദിത്തത്തോടെ, സംയമത്തോടെ, വസ്തുതാപരമായി മാത്രം റിപ്പോർട്ട് ചെയ്യുന്ന ദി വയർ എന്ന ഓൺലൈൻ മാധ്യമത്തിന്‍റെ വെബ്സൈറ്റ്. സംഘർഷ സാഹചര്യത്തെ സെൻസർഷിപ്പിന് ഉപയോഗിക്കുകയായിരുന്നു എന്നർത്ഥം. പാക് ഷെല്ലിങ്ങിൽ ഇന്ത്യയിലെ ഖാരി മുഹമ്മദ് എന്ന അദ്ധ്യാപകൻ കൊല്ലപ്പെട്ടപ്പോൾ കുറെ ചാനലുകൾ പറഞ്ഞത്, ഇന്ത്യയുടെ ആക്രമണത്തിൽ മരിച്ച ഭീകരനാണദ്ദേഹം എന്നായിരുന്നു.
നാലാം സമ്പദ്ഘടന എന്ന കാർട്ടൂൺ
പലപ്പോഴും കാർട്ടൂൺ വാർത്താ അവലോകനം കൂടിയാണ്. “ഇന്ത്യ നാലാം സാമ്പത്തിക ശക്തി” എന്ന അവകാശവാദത്തെപ്പറ്റി കാർട്ടൂണിസ്റ്റുകൾ പറയുന്നത്. ഒപ്പം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പും പി വി അൻവറും കാർട്ടൂണിസ്റ്റിന്‍റെ കണ്ണിൽ.