ഹെല്‍മെറ്റില്ലാതെ മുഖ്യമന്ത്രിയുടെ സ്കൂട്ടര്‍ യാത്ര; റോഡില്‍ തിരക്കില്ലായിരുന്നെന്ന് ബിജെപി

Update: 2018-05-17 06:51 GMT
Editor : Muhsina
ഹെല്‍മെറ്റില്ലാതെ മുഖ്യമന്ത്രിയുടെ സ്കൂട്ടര്‍ യാത്ര; റോഡില്‍ തിരക്കില്ലായിരുന്നെന്ന് ബിജെപി

മണിക്കൂറുകളോളം രഘുബര്‍ ദാസ് അനുയായികളോടൊപ്പം ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ജംഷഡ്പൂരിലാണ് സംഭവം..

ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ യാത്ര നടത്തി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ദീപാവലി ദിനത്തില്‍ ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന രഘുബര്‍ ദാസിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ജംഷഡ്പൂരിലാണ് സംഭവം. മണിക്കൂറുകളോളം രഘുബര്‍ ദാസ് അനുയായികളോടൊപ്പം ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ജനങ്ങളെ നേരിട്ടുകണ്ട് ദീപാവലി ആശംസ നേരാനായിരുന്നു മുഖ്യമന്ത്രിയുടെ സ്‌കൂട്ടര്‍യാത്ര. സംഭവം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടുത്തിടെ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശം. എന്നാല്‍, റോഡില്‍ വാഹനങ്ങളുടെ തിരക്കില്ലാത്ത സമയത്താണ് മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News