ബാങ്കിംഗ് സംവിധാനത്തെ തകര്‍ത്തത് യുപിഎയെന്ന് മോദി
Update: 2018-05-26 13:43 GMT
പാവപ്പെട്ടവര്‍ എല്ലാത്തിനും ആവശ്യങ്ങള്‍ക്കായി പോരാടേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും ഇതില്‍ തന്റെ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നും മോദി പറഞ്ഞു
യുപിഎ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ബാങ്കിംഗ് സംവിധാനം തകര്‍ത്തത് യുപിഎ ആണെന്ന് മോഡി കുറ്റപ്പെടുത്തി. പൊതുസമ്പത്തിനെ കൊള്ളയടിച്ച കോണ്‍ഗ്രസ് അഴിമതിക്ക് എതിരെ കണ്ണടക്കുകയായിരുന്നുവെന്നും മോഡി ആരോപിച്ചു.
രാജ്യം കള്ളപ്പണത്തില്‍ നിന്ന് മുക്തമാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പാവപ്പെട്ടവര്‍ എല്ലാത്തിനും ആവശ്യങ്ങള്‍ക്കായി പോരാടേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും ഇതില്‍ തന്റെ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നും മോദി പറഞ്ഞു. ഫിക്കിയുടെ തൊണ്ണൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മോദി.