മരണ സര്‍ട്ടിഫിക്കറ്റിനെ ചൊല്ലി തര്‍ക്കം; ഡോക്ടറും നഴ്സും തമ്മില്‍ പൊരിഞ്ഞ അടി

ഉത്തര്‍പ്രദേശിലെ രാംപൂരിലുള്ള ജില്ലാ ആശുപത്രിയിലാണ് സംഭവം

Update: 2021-04-28 06:15 GMT

മരണ സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡോക്ടറും നഴ്സും തമ്മില്‍ പൊരിഞ്ഞ അടി. രോഗികളുടെ കൂടെയുണ്ടായിരുന്നവര്‍ ഡോക്ടറുടെ ചേംബറിലെ അടി കണ്ട് അന്തംവിട്ടു. ഉത്തര്‍പ്രദേശിലെ രാംപൂരിലുള്ള ജില്ലാ ആശുപത്രിയിലാണ് സംഭവം.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ വച്ച് മരിച്ച ഒര രോഗിയുടെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് നഴ്സ് ഡോക്ടറെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷ എഴുതി തന്നാലെ താന്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നായിരുന്നു ഡോക്ടറുടെ പക്ഷം. ഇത് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കുകയും നഴ്സ് ഡോക്ടറെ അടിക്കുകയായിരുന്നു. അടി കിട്ടിയ ഡോക്ടറും വിട്ടുകൊടുത്തില്ല, നഴ്സിനെ തിരിച്ചു തല്ലുകയും ചെയ്തു. ഇത് കണ്ടുകൊണ്ടുനിന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. സംഭവം വൈറലായതോടെ അധികൃതരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് രാംപൂര്‍ പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ജോലിഭാരം മൂലമുണ്ടായ സമ്മര്‍ദ്ദമായിരിക്കാം അടിക്ക് കാരണമായതെന്ന് സിറ്റി മജിസ്ട്രേറ്റ് രാംജി മിശ്ര പറഞ്ഞു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News