കോവിഡ് ബാധിതയായ ഭാര്യയുടെ തല വെട്ടിമാറ്റി; റെയില്‍വെ ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

ഭാര്യ കോവിഡ് ബാധിതയാണെന്നറിഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ്.

Update: 2021-04-26 10:51 GMT

കോവിഡ് ബാധിതയാണെന്നറിഞ്ഞതിനു പിന്നാലെ ഭാര്യയുടെ തല വെട്ടിമാറ്റി റെയില്‍വെ ഉദ്യോഗസ്ഥന്‍. തൊട്ടടുത്ത നിമിഷം തന്നെ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ഭര്‍ത്താവും ജീവനൊടുക്കി. ബിഹാറില്‍ പത്രക്കര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

റെയില്‍വെ ഉദ്യോഗസ്ഥനായ അതുല്‍ ലാലാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ കോവിഡ് ബാധിതയാണെന്നറിഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റില്‍വെച്ചാണ് കൊലപാതകം നടന്നത്. 

ഭാര്യയുടെ തലവെട്ടിമാറ്റിയ അതുല്‍ ലാല്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News