ഒമാനിൽ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകൾ സ്വദേശിവത്കരിച്ചു

തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു

Update: 2021-02-15 02:13 GMT

ഒമാനിൽ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകൾ സ്വദേശിവത്കരിച്ചു. സ്വദേശികൾക്ക് 32000 തൊഴിലവസരങ്ങളിൽ ഭൂരിപക്ഷവും സ്വകാര്യ മേഖലയിൽ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിനിസ്ട്രേഷൻ ആൻറ് രജിസ്ട്രേഷൻ ഡീൻഷിപ്പ്, സ്റ്റുഡൻറ് അഫെയേഴ്സ്, സ്റ്റുഡൻറ് സർവീസസ് തുടങ്ങിയ ഡിപ്പാർട്ട്മെന്‍റുകളിലെയും വിഭാഗങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ്, ഫൈനാൻഷ്യൽ തസ്തികകളാണ് സ്വദേശിവത്കരിച്ചത്. ഇതിന് പുറമെ സ്റ്റുഡന്‍റ് കൗൺസലിങ്, സോഷ്യൽ കൗൺസലിങ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ തസ്തികകളിലും സ്വദേശികളെയേ നിയമിക്കാൻ പാടുള്ളൂ.

സ്വദേശികൾക്ക് ഈ വർഷം 32000 തൊഴിലവസരങ്ങളും തൊഴിൽ പരിശീലനത്തിനുള്ള പതിനായിരം അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. പുതുതായുള്ള തൊഴിലവസരങ്ങളിൽ പലതും നിലവിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കിയുള്ള നിയമനമാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി നേരത്തേയും നിരവധി തസ്തികകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News