ഖത്തറില്‍ സ്‌കൂള്‍ സമയം മാറുന്നു

2018 - 2019 അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍സമയക്രമം വിദ്യാഭ്യാസ മന്ത്രാലയമാണ് പുനക്രമീകരിച്ചത്.

Update: 2018-07-11 05:51 GMT

പുതിയ അധ്യയന വര്‍ഷത്തില്‍ ഖത്തറില്‍ സ്‌കൂള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാവും. 2018- 2019 അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍സമയക്രമം വിദ്യാഭ്യാസ മന്ത്രാലയമാണ് പുനക്രമീകരിച്ചത്.

ഖത്തര്‍ വിദ്യാഭ്യാസ മന്ത്രലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ഗ്രേഡ് ഒന്നു മുതല്‍ ആറുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 12.30യ്ക്ക് അവസാനിക്കും. ഈ ദിവസങ്ങളില്‍ ഏഴു പീരിയഡുകളായിരിക്കും ഉണ്ടാകുക. എന്നാല്‍ വ്യാഴാഴ്ചകളില്‍ ആറു പീരിയഡുകളായിരിക്കും ഉണ്ടാകുക.

Advertising
Advertising

ഗ്രേഡ് ഏഴു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഞായര്‍ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മണിക്ക് തുടങ്ങി ഉച്ചയ്ക്ക് ഒന്നരയ്ക്ക് അവസാനിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30ന് ക്ലാസുകള്‍ അവസാനിക്കും. ഈ രണ്ടു ദിവസങ്ങളിലും ആറു പീരിയഡുകള്‍ വീതമായിരിക്കും ഉണ്ടാകുക.

പ്രൈമറി മുതല്‍ സെക്കന്ററി വരെയുള്ള തലങ്ങളില്‍ ഓരോ അധ്യാപകര്‍ക്കും പ്രതിവാരം പരമാവധി പതിനെട്ട് പീരിയഡുകളായിരിക്കും ഉണ്ടാകുക. വിദ്യാഭ്യാസമന്ത്രാലയത്തിലെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൗസിയ അബ്ദുല്‍അസീസ് അല്‍ഖാതിര്‍ സ്‌കൂള്‍ ഡയറക്ടര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കുമായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Full View
Tags:    

Similar News