പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റ് യു.എ.ഇയിലേക്ക് മാറ്റിയേക്കും
ഏത് സമയത്തും മത്സരം നടത്താൻ സന്നദ്ധമാണ് ദുബൈ, ഷാർജ, അബൂദബി നഗരങ്ങൾ.
താരങ്ങൾക്ക് കോവിഡ് പിടിപെട്ടതിനെ തുടർന്ന് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റ് യു.എ.ഇയിൽ നടത്താൻ ആലോചന. ടൂർണമെന്‍റിൽ കളിക്കുന്ന കറാച്ചി കിങ്സ് ടീം ഉടമ സൽമാൻ ഇഖ്‍ബാലാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയാണ് പി.എസ്.എൽ നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചിരുന്നത്.
അന്താരാഷ്ട്രതാരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റാണ് പി.എസ്.എൽ. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങൾ പിന്നിടവെയാണ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. യു.എ.ഇയിൽ ഐ.പി.എൽ ഉൾപ്പടെ സുരക്ഷിതമായി നടത്തി വിജയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് വേദി മാറ്റലിനെ കുറിച്ച് ആലോചിക്കുന്നത്.
Salman Iqbal, the Karachi Kings owner, has come up with a suggestion on hosting the remaining matches in UAE.
എന്നാൽ, താരങ്ങളെയും മറ്റും പൊടുന്നനെ യു.എ.ഇയിലേക്ക് മാറ്റുക എളുപ്പമല്ല. ടൂർണമെന്‍റ് റദ്ദാക്കേണ്ട അവസ്ഥയുണ്ടായാൽ അടുത്ത നറുക്ക് വീഴുന്നത് യു.എ.ഇക്കായിരിക്കും. ഏത് സമയത്തും മത്സരം നടത്താൻ സന്നദ്ധമാണ് ദുബൈ, ഷാർജ, അബൂദബി നഗരങ്ങൾ.
മുൻപും പി.എസ്.എലിന് യു.എ.ഇ വേദിയൊരുക്കിയിട്ടുണ്ട്. പി.എസ്.എലിന്‍റെ കഴിഞ്ഞ സീസണും പാതിവഴിയിൽ നിർത്തിവെച്ചിരുന്നു. പിന്നീട് നവംബറിലാണ് ബാക്കി മത്സരം നടത്തിയത്.