അഭ്യൂഹങ്ങള്‍ക്ക് വിരാമം; കൊഹ്‍ലി ക്രീസില്‍

Update: 2017-11-10 19:32 GMT
Editor : admin
അഭ്യൂഹങ്ങള്‍ക്ക് വിരാമം; കൊഹ്‍ലി ക്രീസില്‍

ഇന്ത്യന്‍ നായകന് പത്ത് ദിവസത്തോളം വിശ്രമം വേണ്ടിവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേവലം ആറ് റണ്‍സെടുത്ത കൊഹ്‍ലി കുമ്മിന്‍സിന്‍റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി.

പരിക്കിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി ബാറ്റിങ് ക്രീസിലെത്തി. ആസ്ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനമായ ഇന്ന് മുരളി വിജയ് എതിരാളികള്‍ക്ക് തന്‍റെ വിക്കറ്റ് സമ്മാനിച്ച ശേഷമായിരുന്നു കൊഹ്‍ലി ക്രീസിലെത്തിയത്. നേരത്തെ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ സാന്നിധ്യത്തില്‍ കൊഹ്‍ലി ഏറെ നേരം നെറ്റ്സില്‍ ബാറ്റ് ചെയ്തിരുന്നു. കേവലം ആറ് റണ്‍സെടുത്ത കൊഹ്‍ലി കുമ്മിന്‍സിന്‍റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി.

ആദ്യ ദിനം പരിക്കേറ്റ് കളം വിട്ട കൊഹ്‍ലി രണ്ടാം ദിവസവും ഇറങ്ങിയിരുന്നില്ല. ഓസീസ് ഇന്നിങ്സിന്‍റെ ഭൂരിഭാഗം സമയവും അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News