ദ്രാവിഡ് ഇന്ത്യന്‍ കോച്ച് സ്ഥാനം ഏറ്റെടുക്കാതിരുന്നതിന് കാരണം...

Update: 2018-04-16 18:16 GMT
Editor : Alwyn K Jose
ദ്രാവിഡ് ഇന്ത്യന്‍ കോച്ച് സ്ഥാനം ഏറ്റെടുക്കാതിരുന്നതിന് കാരണം...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആരായിരിക്കുമെന്ന ചോദ്യത്തിന് ഉറച്ചതും പഴക്കവുമുള്ള ഒരു ഉത്തരമുണ്ടായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആരായിരിക്കുമെന്ന ചോദ്യത്തിന് ഉറച്ചതും പഴക്കവുമുള്ള ഒരു ഉത്തരമുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍, ടീമിന്റെ സ്വന്തം വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്. എന്നാല്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ അനില്‍ കുംബ്ലെ ആ സ്ഥാനത്തേക്ക് എത്തി. ബിസിസിഐയുടെ തീരുമാനത്തില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് മാത്രമല്ല, സന്തോഷവുണ്ട്. ഇതൊക്കെ ആണെങ്കിലും ദ്രാവിഡ് എന്തുകൊണ്ട് കോച്ച് സ്ഥാനം ഏറ്റെടുക്കാന്‍ തയാറായില്ലെന്ന ചോദ്യവും ഉയരുന്നു. ഇതിന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെ പക്കല്‍ വ്യക്തമായ ഉത്തരമുണ്ട്.

Advertising
Advertising

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ 57 പേരാണ് രംഗത്തുണ്ടായിരുന്നത്. ഇവരില്‍ നിന്നു 21 പേരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് നടത്തിയ അഭിമുഖവും നടപടിക്രമങ്ങളുമൊക്കെ കഴിഞ്ഞപ്പോള്‍ നറുക്ക് കുംബ്ലെയ്ക്കു വീണു. എന്നാല്‍ ഈ നടപടിക്രമങ്ങളുടെയൊക്കെ കാര്യമുണ്ടായിരുന്നില്ലെന്നാണ് ഠാക്കൂര്‍ പറയുന്നത്. സര്‍വ്വസമ്മതനായ ഒരാളുണ്ടായിരുന്നു. ദ്രാവിഡ്. ഇന്ത്യന്‍ ടീമിനെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ആര്‍ക്കും എതിര്‍പ്പുമുണ്ടായിരുന്നില്ല. ദ്രാവിഡിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ദ്രാവിഡിന്റെ മറുപടി തനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ധിപ്പിച്ചുവെന്ന് ഠാക്കൂര്‍ പറയുന്നു. ഇന്ത്യയുടെ ജൂനിയര്‍ ടീമിനൊപ്പം താനുണ്ടാകുമെന്നായിരുന്നു ദ്രാവിഡിന്റെ മറുപടി. സീനിയര്‍ ടീമിന്റെ കോച്ച് എന്ന ഗ്ലാമര്‍ സ്ഥാനവും വമ്പന്‍ പ്രതിഫല തുകയും മറ്റു ആഢംബരങ്ങളൊന്നും ദ്രാവിഡിനെ പ്രലോഭിപ്പിച്ചില്ലെന്ന് ഠാക്കൂര്‍ പറയുന്നു. ഭാവിതലമുറയെ വേരില്‍ നിന്നു തുടങ്ങി വളര്‍ത്തി എടുക്കാനായിരുന്നു ദ്രാവിഡിന്റെ തീരുമാനം. മറ്റൊന്ന് കുടുംബത്തെ അധികകാലം പിരിഞ്ഞിരിക്കേണ്ടി വരുന്ന സാഹചര്യവും ദ്രാവിഡിന് താങ്ങാന്‍ കഴിയുമായിരുന്നില്ലെന്നും ഠാക്കൂര്‍ പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News