ദ്രാവിഡിന് കീഴില്‍ വളരാനായത് ഭാഗ്യമാണെന്ന് സഞ്ജു

Update: 2018-04-25 14:37 GMT
Editor : admin
ദ്രാവിഡിന് കീഴില്‍ വളരാനായത് ഭാഗ്യമാണെന്ന് സഞ്ജു

ഐപിഎല്ലില്‍ മികച്ച ടീമുകളുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചത് നേട്ടമായാണ് കാണുന്നതെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ സീസണ്‍ പൊതുവെ വരണ്ടതായിരുന്നു. എന്നിട്ടും മികച്ച പിന്തുണയാണ് ലഭിച്ചത്

രാഹുല്‍ ദ്രാവിഡിന് കീഴില്‍ വളരാനായത് വലിയ ഭാഗ്യമാണെന്ന് മലയാളി താരം സഞ്ജു വി സാംസണ്‍. ഐപിഎല്ലില്‍ ഡല്‍ഹിക്കായി ശതകം കുറിച്ച ശേഷം നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ദ്രാവിഡിന്‍റെ സ്വാധീനത്തെക്കുറിച്ച് പറഞ്ഞത്. 17 വയസുള്ളപ്പോഴാണ് രാജസ്ഥാന്‍ റോയല്‍സിലെത്തിയതും രാഹുല്‍ ദ്രാവിഡിന്‍റെ കുടക്കീഴില്‍ കളിക്കാന്‍ ആരംഭിച്ചതും. അതൊരു വലിയ ഭാഗ്യമാണ്. ഇത്രയും നാള്‍ അദ്ദേഹത്തിന്‍റെ തളണില്‍ വളരാനാകുക എന്നത്. നായകനായിരുന്നപ്പോള്‍ കളത്തില്‍ കുറച്ചു കൂടി ആക്രമണോത്സുകത പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ പരിശീലകനായതോടെ കൂടുതല്‍ ശാന്തനായി മാറിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ നേട്ടം ഞാന്‍ അദ്ദേഹത്തിന് സമ്മാനിക്കുന്നു.

Advertising
Advertising

ഐപിഎല്ലില്‍ മികച്ച ടീമുകളുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചത് നേട്ടമായാണ് കാണുന്നതെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ സീസണ്‍ പൊതുവെ വരണ്ടതായിരുന്നു. എന്നിട്ടും മികച്ച പിന്തുണയാണ് ലഭിച്ചത്. അഭിമുഖം കാണാം.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News