പൂനെ പിച്ച് മോശമെന്ന് ഐസിസി, മറുപടിയാവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത്  

Update: 2018-05-09 04:01 GMT
Editor : Trainee
പൂനെ പിച്ച് മോശമെന്ന് ഐസിസി, മറുപടിയാവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത്  

പതിനാല് ദിവസത്തിനുള്ളില്‍ ബി.സി.സി.ഐ വിശദീകരണം നല്‍കണമെന്ന് ഐ.സി.സി വ്യക്തമാക്കി.

ആസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന് വേദിയായ പൂനെയിലെ പിച്ച് മോശമെന്ന് ഐസിസിയുടെ റിപ്പോര്‍ട്ട്. ഐസിസി മാച്ച് റഫറി ക്രിസ് ബോര്‍ഡാണ് പിച്ചിന് മോശം റേറ്റിങ് നല്‍കിയത്. റിപ്പോര്‍ട്ട് ഐസിസി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് നല്‍കി. പതിനാല് ദിവസത്തിനുള്ളില്‍ ബിസിസിഐ വിശദീകരണം നല്‍കണമെന്ന് ഐസിസി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാവും ഐസിസി നടപടി സ്വീകരിക്കുക. പൂനെയില്‍ നടന്ന മത്സരം മൂന്നു ദിവസം കൊണ്ടാണ് അവസാനിച്ചത്. 333 റണ്‍സിനായിരുന്നു ആസ്‌ട്രേലിയയുടെ വിജയം. സ്പിന്നര്‍മാരാണ് കളം നിറഞ്ഞുകളിച്ചത്. ആസ്‌ട്രേലിയയുടെ സ്റ്റീവ് ഒക്കീഫി രണ്ട് ഇന്നിങ്‌സുകളിലുമായി 12 വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്നാല്‍ ഇന്ത്യയുടെ സ്പിന്‍ കുന്തമുനകളായ രവിചന്ദ്ര അശ്വിനും ജഡേജക്കും തിളങ്ങാനായിരുന്നില്ല. ഇരുവരെയും ആത്മവിശ്വാസത്തോടെ നേരിട്ട ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് സെഞ്ച്വറി നേടുകയും ചെയ്തു.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News