ചെല്‍സി പരിശീലകനെ വാര്‍ത്താസമ്മേളനത്തിനിടെ 'തട്ടിക്കൊണ്ടുപോയി'

Update: 2018-05-09 16:09 GMT
Editor : Subin
ചെല്‍സി പരിശീലകനെ വാര്‍ത്താസമ്മേളനത്തിനിടെ 'തട്ടിക്കൊണ്ടുപോയി'
Advertising

കോന്റെ കളിക്കാരെ പുകഴ്ത്തിയാണ് സ്‌നേഹം പ്രകടിപ്പിച്ചതെങ്കില്‍ ചെല്‍സിയുടെ പ്രധാന താരങ്ങളായ ഡേവിഡ് ലൂയിസും ഡിയേഗ കോസ്റ്റയും പരിശീലകനെ വാര്‍ത്താസമ്മേളനത്തിനിടെ തട്ടിക്കൊണ്ടുപോയാണ് ഇഷ്ടം കാണിച്ചത്.

രണ്ട് മത്സരം ബാക്കി നില്‍ക്കെ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ചെല്‍സി ആരാധകരും ടീമംഗങ്ങളും ആഘോഷ തിമിര്‍പ്പിലാണ്. ഈ ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയ പരിശീലകന്‍ അന്റോണിയോ കോന്റെയെയാണ് കളിക്കാര്‍ പരസ്യമായി തട്ടിക്കൊണ്ടുപോയത്.

മത്സരശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പിലെത്തിയ കോന്റെ കളിക്കാരുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഈ കിരീടത്തിന്റെ എല്ലാ അവകാശവും കളിക്കാര്‍ക്ക് മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കോന്റെ കളിക്കാരെ പുകഴ്ത്തിയാണ് സ്‌നേഹം പ്രകടിപ്പിച്ചതെങ്കില്‍ ചെല്‍സിയുടെ പ്രധാന താരങ്ങളായ ഡേവിഡ് ലൂയിസും ഡിയേഗ കോസ്റ്റയും പരിശീലകനെ വാര്‍ത്താസമ്മേളനത്തിനിടെ തട്ടിക്കൊണ്ടുപോയാണ് ഇഷ്ടം കാണിച്ചത്.

Full View

ആഘോഷത്തിനിടെ പരിശീലകന്റെ വാര്‍ത്താ സമ്മേളനം നീണ്ടുപോയതാണ് കളിക്കാരെ ചൊടിപ്പിച്ചത്. വാര്‍ത്താസമ്മേളന വേദിയിലേക്ക് ഇടിച്ചുകയറിയ ലൂയിസും കോസ്റ്റയും റിപ്പോര്‍ട്ടര്‍മാരോട് ക്ഷമചോദിച്ച് തങ്ങളുടെ പരിശീലകനേയും കൊണ്ട് പോവുകയായിരുന്നു.

Full View

കോസ്റ്റ ഡ്രസിംങ് റൂമിലേക്ക് കടന്നുവരുമ്പോള്‍ ആഘോഷിക്കുന്ന ചെല്‍സി താരങ്ങളുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News