നൂറ് ശതമാനം കായികക്ഷമത വീണ്ടെടുത്താലെ നാലാം ടെസ്റ്റില്‍ കളിക്കുകയുള്ളൂവെന്ന് കൊഹ്‍ലി

Update: 2018-05-25 16:04 GMT
Editor : admin
നൂറ് ശതമാനം കായികക്ഷമത വീണ്ടെടുത്താലെ നാലാം ടെസ്റ്റില്‍ കളിക്കുകയുള്ളൂവെന്ന് കൊഹ്‍ലി

ഫിറ്റ്നസ് കുറവ് കൊണ്ട് സംഭവിച്ച ഒരു പരിക്കല്ല ഇതെന്നുള്ളതും കളിക്കിടെ ആകസ്മികമായി വന്നതാണെന്നതും പരിഗണിക്കേണ്ടതുണ്ട്. ആത്യന്തികമായി ശരീരം ഏതുരീതിയിലാണ് സജ്ജമെന്നതാണ് പ്രധാനം.

ആസ്ത്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ഒരുങ്ങുന്പോള്‍ ഇന്ത്യയെ ഏറ്റവും വലയ്ക്കുന്നത് നായകന്‍ വിരാട് കൊഹ്‍ലിയുടെ പരിക്കാണ്. പരിശീലനത്തില്‍ നിന്നും ഇന്നും വിട്ടു നിന്ന ഇന്ത്യന്‍ നായകന്‍ തന്‍റെ പരിക്കിനെ കുറിച്ച് വ്യക്തമായ ചിത്രം തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കി. നൂറു ശതമാനം കായികക്ഷമത ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമെ ധര്‍മ്മശാലയില്‍ താന്‍ കളത്തിലുണ്ടാകുകയുള്ളൂവെന്ന്കൊഹ്‍ലി വ്യക്തമാക്കി. നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും കളത്തിലുണ്ടാകണമെന്നു തന്നെയാണ് ആഗ്രഹം.

Advertising
Advertising

എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായി ഒന്നും പറയാനാകില്ല. കായികക്ഷമത പരിശോധിക്കുന്നതിന് കുറച്ച് കൂടി സമയം വേണമെന്നാണ് ടീം ഫിസിയോ കരുതുന്നത്. ഇന്ന് രാത്രിയോ നാളെ കളിക്ക് മുന്പോ ഒരു അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. എന്നാല്‍ പരമാവധി വിശ്രമവും സമയവും നല്‍കുക എന്നതാണ് ഇപ്പോള്‍ പ്രധാനം.

ബാറ്റിങില്‍ വലിയ കുഴപ്പമില്ലെങ്കിലും പരിക്ക് ഫീല്‍ഡിംഗിനെ ബാധിക്കുന്നുണ്ടെന്നും ഫീല്‍ഡ് ചെയ്യുന്പോള്‍ പരിക്ക് വര്‍ധിക്കാനുള്ള സാധ്യത എഴുതി തള്ളാനാകില്ലെന്നും കൊഹ്‍ലി പറഞ്ഞു. പരിക്കേറ്റയുടന്‍ തന്നെ കഴിഞ്ഞ ടെസ്റ്റിനിടെ ചികിത്സ ആരംഭിച്ചിരുന്നു. പഴയ നിലയില്‍ സജീവമാകാന്‍ കുറച്ച് സമയം കൂടി മാത്രം മതിയാകുമെന്നാണ് എന്‍റെ ഇപ്പോഴത്തെ പ്രതീക്ഷ. നേരത്തെ വ്യക്തമാക്കിയതു പോലെ ഒരു അന്തിമ തീരുമാനത്തിന് മുന്പ് ഏതാനും മണിക്കൂറുകള്‍ കൂടി കാത്തിരിക്കുകയാകും ഉചിതം.

അടുത്ത മത്സരത്തിലും കളത്തിലിറങ്ങണമെന്ന മോഹവും പ്രതീക്ഷയും തീര്‍ച്ചയായുമുണ്ട്. എന്നാല്‍ ഫിറ്റ്നസ് കുറവ് കൊണ്ട് സംഭവിച്ച ഒരു പരിക്കല്ല ഇതെന്നുള്ളതും കളിക്കിടെ ആകസ്മികമായി വന്നതാണെന്നതും പരിഗണിക്കേണ്ടതുണ്ട്. ആത്യന്തികമായി ശരീരം ഏതുരീതിയിലാണ് സജ്ജമെന്നതാണ് പ്രധാനം. എല്ലാം സാധാരണ പോലെയാണെന്ന് തീര്‍ച്ചയായും ഞാന്‍ പറയില്ല. ഫിസിയോവിന്‍റെ കൂടി അഭിപ്രായം കണക്കിലെടുത്ത് തക്ക സമയത്ത് ഒരു തീരുമാനത്തിലെത്തും - കൊഹ്‍ലി വിശദമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News