കേരള ബ്ലാസ്റ്റേഴ്‍സിന് സമനില

Update: 2018-05-29 16:16 GMT
Editor : Ubaid
കേരള ബ്ലാസ്റ്റേഴ്‍സിന് സമനില

ഒരോ ടീമും ഇരുഗോളുകളടച്ച് സമനിലയില് പിരിയുകയായിരുന്നു.

ഇന്ത്യന് സൂപ്പര് ലീഗിലെ നിര്‍ണായക മത്സരത്തില് കേരള ബ്ലാസ്റ്റേഴ്‍സിന് സമനില. ഓരോ ടീമും ഇരുഗോളുകളടിച്ച് സമനിലയില്‍ പിരിയുകയാണ്. സി.കെ വിനോദ് കേരളത്തിന് വേണ്ടി ഗോള് നേടിയപ്പോള് സ്റ്റീഫന് പിയേഴ്‍സണ്‍ കൊല്‍ക്കത്തക്ക് വേണ്ടി സമനില ഗോള്‍ നേടി. ഇതോടെ ഡിസംബർ നാലിന് കൊച്ചിയിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മൽസരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിർണായകമായി. ഈ മൽസരത്തിൽ തോൽക്കാതിരുന്നാൽ ബ്ലാസ്റ്റേഴ്സിന് ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കാം. നാളെ ഡൽഹിക്കെതിരെ നോ‍ർത്ത് ഈസ്റ്റ് തോറ്റാൽ ഈ മൽസരം കളിക്കാതെ തന്നെ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം.

Advertising
Advertising

എട്ടാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് വിനീത് ലക്ഷ്യം കാണുകയായിരുന്നു. കിട്ടിയ അവസരം ഹെഡ്ഡറിലൂടെ വിനീത് കൃത്യമായി ഉപയോഗപ്പെടുത്തി. ഐ.എസ്.എല്ലില്‍ വിനീതിന്റെ നാലാം ഗോളായിരുന്നു അത്.

18ാം മിനിറ്റില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയുടെ മനോഹരമായൊരു ക്രോസ്സില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പിയേഴ്‌സണ്‍ കൊല്ക്കത്തയുടെ സമനില പടിച്ചു.

13 മത്സരങ്ങളില്‍നിന്ന് അഞ്ചു ജയവും നാലു പരാജയവും നാലു സമനിലയുമുള്ള കേരളത്തിന് 19 പോയിന്റുണ്ട്. അത്രതന്നെ കളികളില്‍നിന്ന് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കും 19 പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ അവര്‍ മുന്നിലാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം ഡിസംബര്‍ നാലിന് കൊച്ചിയിലാണ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News