മൂന്ന് മാറ്റങ്ങള്‍, ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു 

പൂനെ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ, വിന്‍ഡീസിനെ ബാറ്റിങിനയച്ചു.

Update: 2018-10-27 08:16 GMT

പൂനെ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ, വിന്‍ഡീസിനെ ബാറ്റിങിനയച്ചു. പേസര്‍മാരായി ജസ്പ്രീത് ഭുംറയും ഭുവനേശ്വര്‍ കുമാറും മടങ്ങിയെത്തിയപ്പോള്‍ മൂന്നാം പേസറായി ഖലീല്‍ അഹമ്മദ് ഇടം നേടി. രവിന്ദ്ര ജഡേജയാണ് പുറത്തിരിക്കുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവരാണ്. അതേസമയം കഴിഞ്ഞ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ബിഷുവിന് പകരം ഫാബിയന്‍ അല്ലെന്‍ ടീമിലിടം നേടി. താരത്തിന്റെ അരങ്ങേറ്റം കൂടിയാണിത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. വിശാഖപ്പട്ടണം ഏകദിനം സമനിലയില്‍ കലാശിക്കുകയായിരുന്നു.

Tags:    

Similar News