ലൂക്കാസ് അടിച്ചു; ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍

പെറുവിനെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിന്‍റെ ജയം

Update: 2021-07-06 02:04 GMT
Editor : Jaisy Thomas | By : Web Desk

കോപ്പ അമേരിക്കയിൽ ബ്രസീൽ ഫൈനലിൽ. സെമിയിൽ . പെറുവിനെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിന്‍റെ ജയം. ലുക്കാസ് പക്വെറ്റയാണ് ഗോൾ നേടിയത്.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ മഞ്ഞപ്പട 35ാം മിനിറ്റിലായിരുന്നു ഗോള്‍ നേടിയത്. ചിലിയുമായുള്ള മത്സരത്തില്‍ പകരക്കാരനായി എത്തി ബ്രസീലിന് സെമിയിലേക്കുള്ള പാസ് കൊടുത്ത ലൂക്കാസ് പക്വേറ്റയാണ് ഇത്തവണയും കാനറികള്‍ക്ക് രക്ഷകനായത്. റിച്ചാര്‍ലിസന്‍ നല്‍കിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നെയ്മര്‍ ഗോളിന് വഴിയൊരുക്കി.പന്തുമായി കുതിച്ച നെയ്മര്‍ പെറു ബോക്സില്‍ കടക്കുമ്പോള്‍ പെറു ഡിഫന്‍ഡര്‍മാര്‍ ജാഗരൂകരായി. സംഘത്തെ മറികടന്ന് നെയ്മര്‍ നല്‍കിയ പാസ് ബോക്സിന്‍റെ മധ്യത്തില്‍ ലൂക്കാസിന്‍റെ കാലുകളിലേക്ക്. പിന്നെ ഒരു നിമിഷം പോലും പാഴായില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ലൂക്കാസിന്‍റെ ഇടം കാലന്‍ ഷോട്ട് പെറുവിന്‍റെ വല കുലുക്കി.

Advertising
Advertising

രണ്ടാം പകുതിയിലാണ് പെറു കളി കാര്യമാക്കിയത്. പെറു ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയതോടെ മത്സരം കൂടുതല്‍ ആവേശത്തിലായി. തുടര്‍ന്ന് പെറുവിന്‍റെ കൂട്ടമായ ആക്രമണത്തിനായിരുന്നു മൈതാനം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഇവയൊന്നും ഫലത്തിലെത്തിക്കാതിരിക്കാന്‍ മഞ്ഞപ്പട ശ്രമിച്ചുകൊണ്ടേയിരുന്നു. 83ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഗോള്‍ വല കുലുക്കാനുള്ള അവസരം പെറുവിന് മുന്‍പില്‍ തുറന്നെങ്കിലും എഡേഴ്‌സന് പിഴച്ചപ്പോള്‍ കാലെന്‍സിന് ഫ്രീ ഹെഡറിന് വഴി തുറന്നു. എന്നാല്‍ ഗോള്‍ വല കുലുക്കാതെ പന്ത് പുറത്തേക്ക് പോയതോടെ ബ്രസീലിന് ആശ്വാസം.

ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്‍റീന - കൊളംബിയ മത്സര വിജയികളെ ഫൈനലില്‍ ബ്രസീല്‍ നേരിടും. നാളെ രാവിലെ 6.30നാണ് അർജന്‍റീന – കൊളംബിയ സെമി പോരാട്ടം. ഞായറാഴ്ച പുലർച്ചെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോര്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News