ഫ്ലൈറ്റ് മോഡിൽ ബുംറ; ഹാരിസ് റൗഫിനെ പുറത്താക്കിയ ബുമ്രയുടെ ആഘോഷം
Update: 2025-09-28 17:03 GMT
ദുബൈ: പാകിസ്താനെതിരെയുള്ള ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിന്റെ അവസാന ഓവറുകളിൽ ഹാരിസ് റൗഫിന്റെ വിക്കറ്റെടുത്ത ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയുടെ ഫ്ലൈറ്റ് രൂപത്തിൽ കാണിച്ചുള്ള ആഘോഷം.18-ാം ഓവറിൽ റൗഫിനെ വെറും ആറ് റൺസ് എടുത്തു നിൽക്കെയാണ് ബൗൾഡാക്കിയത്. ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് നേരെ റൗഫ് ഒരു ഫ്ലൈറ്റ് താഴെ പോകുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു.
അതെ തുടർന്ന് രീതിയിലുള്ള രോഷം ഇന്ത്യൻ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. നേരത്തെ അങ്ങനെയുള്ള ആംഗ്യങ്ങൾ പ്രദർശിപ്പിച്ചതിന് റൗഫിന് നേരെ പിഴ ചുമത്തിയിരുന്നു. ഫ്ലൈറ്റ് വീഴുന്ന ആംഗ്യങ്ങൾക്ക് പുറമെ കൈകൊണ്ട് ആറ് എന്ന അക്കം കൂടി റൗഫ് പ്രദർശിപ്പിച്ചിരുന്നു. റൗഫിന്റെ അങ്ങനെയുള്ള പ്രകോപനങ്ങൾക് മറുപടിയാണ് ബുംറയുടെ ഇന്നത്തെ വിക്കറ്റ് ആഘോഷം.