ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺനേട്ടത്തിലെ പങ്കാളി വിനോദ് കാബ്ലിക്ക് ജന്മദിനാശംസ നേർന്ന് സച്ചിൻ ടെണ്ടുൽക്കർ

''എണ്ണമറ്റ ഓർമകൾ നമുക്കുണ്ട്. അമ്പതുകൾ എങ്ങനെയുണ്ടെന്ന് താങ്കളിൽനിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു'' അപൂർവ ഫോട്ടോകൾക്കൊപ്പം ട്വിറ്ററിലെഴുതിയ കുറിപ്പിൽ സച്ചിൻ പറഞ്ഞു

Update: 2022-01-18 16:17 GMT

ക്രിക്കറ്റിന്റെ ഏതു ക്ലാസിലെയും, ഏതു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടായ 664 റൺസ് നേട്ടത്തിലെ പങ്കാളിയും പ്രിയകൂട്ടുകാരനുമായ വിനോദ് കാബ്ലിക്ക് ജന്മദിനാശംസ നേർന്ന് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. കാംബ്ലിയുടെ 50ാം ജന്മദിനത്തിലാണ് സച്ചിൻ ആശംസകൾ നേർന്നത്. 'ജന്മദിനാശംസകൾ കാംബ്ലി, ഒരിക്കലും മറക്കാനാവാത്തതടക്കം കളിക്കളത്തിലും പുറത്തും നമുക്ക് ഇരുവർക്കും എണ്ണമറ്റ ഓർമകൾ നമുക്കുണ്ട്. അമ്പതുകൾ എങ്ങനെയുണ്ടെന്ന് താങ്കളിൽനിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു'' അപൂർവ ഫോട്ടോകൾക്കൊപ്പം ട്വിറ്ററിലെഴുതിയ കുറിപ്പിൽ സച്ചിൻ പറഞ്ഞു.

Advertising
Advertising

1988 ൽ ഹാരിസ് ഷീൽഡ് ട്രോഫി ടൂർണമെൻറിൽ സെൻറ് സേവിയേർ ഹൈസ്‌കൂളിനെതിരെ സച്ചിനും കാംബ്ലിയും ചേർന്നെടുത്ത 664 റൺസ് മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ്. മത്സരത്തിൽ 14 കാരനായ സച്ചിൻ 326 ഉം 16 കാരനായ കാംബ്ലി 349 റൺസും നേടി പുറത്താകാതെ നിന്നിരുന്നു. എന്നാൽ സച്ചിൻ ക്രിക്കറ്റ് ചരിത്രത്തിന്റെ ഉന്നതങ്ങളിലേക്ക് നടന്നു കയറിയപ്പോൾ, വിനോദ് കാംബ്ലി 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും കളിച്ച് ക്രിക്കറ്റ് മതിയാക്കി.

Legendary cricketer Sachin Tendulkar has wished his teammate Vinod Kabli a happy birthday.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News