സച്ചിൻ ഏത് കായിക ഇനത്തിലെ കളിക്കാരൻ? ഓപ്ഷൻസ്: ഹോക്കി, കബഡി, ഫുട്‌ബോൾ, ചെസ്; വൈറലായി ഗുജറാത്തിലെ ചോദ്യപേപ്പർ

ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് താരമായ സച്ചിന്റെ കായിക ഇനം തിരിച്ചറിയാനാകാത്തത് സമൂഹ മാധ്യമങ്ങളിൽ വൻ പരിഹാസത്തിനാണ് ഇടയാക്കിയിട്ടുള്ളത്

Update: 2023-04-07 12:20 GMT

Sachin

അഹമ്മദാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ കുറിച്ച് ഗുജറാത്തിലെ സ്‌കൂൾ വിദ്യാർഥികൾക്കുള്ള പരീക്ഷ ചോദ്യപേപ്പർ വൈറൽ. ചോദ്യത്തിലുള്ള അബദ്ധം കൊണ്ട് മൂന്നാം ക്ലാസിലെ ചോദ്യപേപ്പറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 'സച്ചിൻ ടെണ്ടുൽക്കർ ഏത് കായിക ഇനത്തിലെ കളിക്കാരനാണ്' എന്നാണ് ഗുജറാത്തി ഭാഷയിലുള്ള ചോദ്യം. ഇതിൽ ഒരു പിഴവും കാണാനില്ല. പക്ഷേ ഓപ്ഷൻസ് നൽകിയത് 'ഹോക്കി, കബഡി, ഫുട്‌ബോൾ, ചെസ്' എന്നിങ്ങനെയാണ്. ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് താരമായ സച്ചിന്റെ കായിക ഇനം തിരിച്ചറിയാനാകാത്തത് സമൂഹ മാധ്യമങ്ങളിൽ വൻ പരിഹാസത്തിനാണ് ഇടയാക്കിയിട്ടുള്ളത്.

Advertising
Advertising
Full View
Full View

ഈ ചോദ്യത്തിന് ഉത്തരം നൽകാൻ മാത്രം വിവരമുള്ള ആരെങ്കിലുമുണ്ടോയെന്ന് സച്ചിനെ ടാഗ് ചെയ്ത് ഒരാൾ ട്വിറ്ററിൽ ചോദിച്ചു. ഗുജറാത്ത് സർക്കാറിലും വിദ്യാഭ്യാസ വകുപ്പിലും വിവരമുള്ള മന്ത്രിമാരില്ലെന്നും താങ്കളോട് മാപ്പ് പറയുന്നുവെന്നും സച്ചിനെ ടാഗ് ചെയ്ത് മറ്റൊരാൾ കുറിച്ചു. ടീസ്റ്റ സെതിൽവാദടക്കം നിരവധി പേർ ഈ ചോദ്യപേപ്പർ പങ്കുവെച്ചിട്ടുണ്ട്.

ചോദ്യപേപ്പറിന്റെ ഗൂഗ്ൾ പരിഭാഷാ ചിത്രം

 

'അത്ഭുതപ്പെടേണ്ടതില്ല, ഗുജറാത്തിലെ മൂന്നാം ക്ലാസ് പരീക്ഷയിൽ ചോദിച്ച ചോദ്യവും ഓപ്ഷനുകളുമാണിത്. ഷെയിം ഓൺ ബിജെപി' ഗുജറാത്ത് ബിജെപി ട്വിറ്റർ ഹാൻഡിലിനെ ടാഗ് ചെയ്ത് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് സേവാദൾ കുറിച്ചു.

Sachin is a player of which sport? Options: Hockey, Kabaddi, Football, Chess; Gujarat question paper has gone viral

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News