'ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിർത്തണം'; ഗർണാചോയോട് എയ്ഞ്ചൽ ഡി മരിയ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അർജന്റീനൻ യുവതാരം ഗോൾ നേടിയാൽ പലപ്പോഴും ക്രിസ്റ്റിയാനോയുടെ സിയു സ്‌റ്റൈലിലാണ് ആഘോഷിക്കാറുള്ളത്.

Update: 2024-02-01 10:14 GMT
Editor : Sharafudheen TK | By : Web Desk
Advertising



ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിക്കുന്നത് നിർത്തണമെന്നും ലയണൽ മെസിയെ പിന്തുടരണമെന്നും അർജന്റൈൻ യുവതാരം അലജാൻഡ്രോ ഗർനാചോയോട് എയ്ഞ്ചൽ ഡി മരിയ. ഗർണാചോയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ക്രിസ്റ്റിയാനോയെയായിരിക്കില്ല, മെസിയുടെ ഗോൾ ആഘോഷമാകും മാതൃകയാക്കുകയെന്നും ഡി മരിയ പറഞ്ഞു.  മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അർജന്റീനൻ യുവതാരം ഗോൾ നേടിയാൽ പലപ്പോഴും ക്രിസ്റ്റിയാനോയുടെ സിയു സ്‌റ്റൈലിലാണ് ആഘോഷിക്കാറുള്ളത്.

നേരത്തെ 19കാരൻ ക്രിസ്റ്റ്യാനോക്കൊപ്പം യുണൈറ്റഡിൽ ഒരുമിച്ചു കളിച്ചിരുന്നു. പലപ്പോഴായി തന്റെ ഇഷ്ടതാരം റൊണാൾഡോയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡി മരിയ ഉപദേശവുമായെത്തിയത്. വളരെ വേഗതയേറിയ താരമാണ് ഗർനാചോയെന്നും ദേശീയ ടീമിൽ വലിയ ഭാവിയുണ്ടെന്നും ഡി മരിയ പറഞ്ഞു. അടുത്തിടെ സൂപ്പർ കോപ്പ ഫൈനലിൽ ബാഴ്‌സലോണക്കെതിരെ ഗോൾ നേടിയപ്പോൾ ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറും ക്രിസ്റ്റിയാനോ സിയു ആഘോഷമാണ് നടത്തിയത്.

റോണോക്കും മെസിക്കുമൊപ്പം ഫുട്‌ബോൾ കളിച്ച ചുരുക്കം താരങ്ങളിൽ പ്പെട്ടവരാണ് ഗർണാചോയും ഡി മരിയയും. അർജന്റീനൻ ദേശീയ ടീമിൽ ഇരുവരും മെസിക്കൊപ്പം കളത്തിലിറങ്ങി. ഡി മരിയ റയൽ മാഡ്രിഡിലും ഗർണാചോ യുണൈറ്റഡിലും പോർച്ചുഗീസ് താരത്തിനൊപ്പവും കളിച്ചു. 2020ൽ അത്‌ലറ്റികോ മാഡ്രിഡിൽ നിന്നാണ് ഗർണാചോ യുണൈറ്റഡിലെത്തിയത്. 40 മത്സരങ്ങളിൽ നിന്നായി ആറുഗോളുകളും നേടി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News