സ്റ്റാംഫോർഡ് ചുവന്നു; ചെൽസിക്കെതിരെ ആഴ്‌സനലിന് ജയം

62-ാം മിനിറ്റിൽ ഗബ്രിയേൽ ആണ് ആഴ്‌സനലിനായി ഗോൾ നേടിയത്.

Update: 2022-11-06 14:06 GMT

സ്റ്റാംഫോർഡ് ബ്രിഡ്ജ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ആഴ്‌സനൽ. 62-ാം മിനിറ്റിൽ ഗബ്രിയേൽ ആണ് ആഴ്‌സനലിനായി ഗോൾ നേടിയത്. സാക എടുത്ത കോർണർ കിക്കാണ് ഗബ്രിയേൽ വലയിലെത്തിച്ചത്.

മത്സരത്തിൽ ആഴ്‌സനലാണ് മേധാവിത്തം പുലർത്തിയത്. കൂടുതൽ സമയം പന്ത് കൈവശം വെച്ചത് ആഴ്‌സനലാണ്. ഷോട്ട് ഓൺ ടാർഗറ്റിലും ആഴ്‌സനൽ തന്നെയാണ് മികവ് പുലർത്തിയത്.

ഈ വിജയത്തോടെ ആഴ്‌സനൽ 13 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമതെത്തി. ചെൽസിക്ക് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്. 21 പോയിന്റുമായി ചെൽസി ഏഴാം സ്ഥാനത്താണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News