ലംപാർഡ് വന്നിട്ടും രക്ഷയില്ല, പ്രീമിയർ ലീ​ഗിൽ ചെൽസിക്ക് വീണ്ടും പരാജയം

മുപ്പത് മത്സരങ്ങളിൽ നിന്ന് 39- പോയിന്റുമായി 11-ാം സ്ഥാനത്താണ് ചെൽസി

Update: 2023-04-08 16:46 GMT

ലംപാർഡ് വന്നിട്ടും രക്ഷയില്ല, പ്രീമിയർ ലീ​ഗിൽ പതിനൊന്നാം പരാജയം ഏറ്റുവാങ്ങി ചെൽസി. വോൾവ്സാണ് ചെൽസിയെ പരാജയപ്പെടുത്തിയത്. വോൾവ്സിനായി മുപ്പത്തിയൊന്നാം മിനുറ്റിൽ മാത്യൂസ് നൂനെസാണ് വിജയ ​ഗോൾ നേടിയത്. നൂനെസിന്റെ സുന്ദരമായ കിക്ക് ചെൽസി ​ഗോൾ കീപ്പർ കെപ്പക്ക് യാതൊരു അവസരവും നൽകാതെ വലയുടെ മൂലയിൽ പതിച്ചു. ഒരു ​ഗോളിനു പുറകിലായിട്ടും ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ചെൽസിക്കു കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ കുറച്ചു കൂടി ആക്രമോത്സുകമായാണ് ചെൽസി കളിച്ചത്. എങ്കിലും അവസരങ്ങൾ മുതലാക്കൻ കഴിയാതിരുന്നതോടെ ചെൽസിക്ക് അടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പരാജയത്തോടെ മുപ്പത് മത്സരങ്ങളിൽ നിന്ന് 39- പോയിന്റുമായി 11-ാം സ്ഥാനത്താണ് ചെൽസി.

Advertising
Advertising

പ്രീമിയർ ലീ​ഗിൽ ഇന്നു നടന്ന മറ്റു മത്സരങ്ങളുടെ ഫലം

ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ട് ​ഗോളിന് നോട്ടിം​ഗ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തി [2-0]

ടോട്ടെൻഹാം ബ്രൈറ്റണെ ഒന്നിനെതിരെ രണ്ട് ​ഗോളിന് പരാജയപ്പെടുത്തി [2-1‍]

. ന്യൂകാസ്റ്റിൽ യുണൈറ്റഡ് ബ്രെന്റ്ഫ്രോ‍ഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളിന് പരാജയപ്പെടുത്തി [2-1]

 . ബേൺമൗത്ത് എതിരില്ലാത്ത ഒരു ​ഗോളിന് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി [1-0]

. വെസ്റ്റ്ഹാം യുണൈറ്റ‍ഡ് എതിരില്ലാത്ത ഒരു ​ഗോളിന് ഫുൾഹാമിനെ പരാജയപ്പെടുത്തി [1-0]

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News