ആരാധകർ തമ്മിലടിച്ചു; അർജന്റീന-ബ്രസീൽ മത്സരം വൈകി

സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു.

Update: 2023-11-22 01:10 GMT

മാരക്കാന: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങുന്നതിന് മുമ്പ് ആരാധകർ തമ്മിൽ സംഘർഷം. ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി. ഇന്ത്യൻ സമയം രാവിലെ ആറിന് തുടങ്ങേണ്ട മത്സരമാണ് വൈകിയത്.

സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി കളി ആരംഭിച്ചത്.

അർജന്റീന അവസാന മത്സരത്തിൽ ഉറുഗ്വേയോട് തോറ്റിരുന്നു. ബ്രസീൽ കൊളംബിയയോടും പരാജയപ്പെട്ടു. ബ്രസീൽ അവസാന മൂന്ന് മത്സരങ്ങളും വിജയിച്ചിട്ടില്ല. അവർ ഇപ്പോൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. അവസാന കളിയിൽ തോൽവി വഴങ്ങിയെങ്കിലും അർജന്റീന പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News