'ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ നിന്ന് ഏറെ അകലെ'; മറുപടിയുമായി യുണൈറ്റഡ് പരിശീലകൻ ടെൻഹാഗ്

യൂട്യൂബ് അഭിമുഖത്തിനിടെ യുണൈറ്റഡിന് ഉപദേശവുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തിയിരുന്നു

Update: 2024-09-12 17:08 GMT
Editor : Sharafudheen TK | By : Sports Desk

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. 'റൊണാൾഡോ മാഞ്ചസ്റ്ററിൽ നിന്ന് ഏറെ അകലെ സൗദിയിലാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത് ഒകെയാണ്'. ടെൻഹാഗ് പറഞ്ഞു. റിയോ ഫെർഡിനാൻഡിന്റെ യൂട്യൂബ് ചാനലിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ റോണോ തുറന്ന് പറഞ്ഞത്. എറിക് ടെൻ ഹാഗിനെതിരെയാണ് അഭിമുഖത്തിൽ താരം കൂടുതലും വിമർശനമുന്നയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ചായിരിക്കെ എല്ലാ വർഷവും പ്രീമിയർലീഗോ ചാമ്പ്യൻസ് ലീഗോ വിജയിക്കാനാകില്ലെന്ന് അദ്ദേഹം പറയരുതായിരുന്നു. അതൊരു മെന്റാലിറ്റിയുടെ പ്രശ്‌നമാണ്. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ പറയില്ലായിരുന്നു.

Advertising
Advertising

നമുക്ക് ശ്രമിച്ച് നോക്കാമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കും-ക്രിസ്റ്റ്യാനോ പറഞ്ഞു. സർ അലക്‌സ് ഫെർഗൂസൻ ക്ലബ് വിട്ടതിന് ശേഷം യുണൈറ്റഡിന് പുരോഗതിയില്ലെന്നും താരം തുറന്നടിച്ചു. ക്ലബിനെ അടിമുടി പൊളിച്ചുപണിയണമെന്നും പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ കൂടുതൽ പ്രതികരണം നടത്താൻ ഡച്ച് പരിശീലകൻ തയാറായില്ല.

നേരത്തെ യുണൈറ്റഡിൽ നിൽക്കെ പിയേഴ്‌സ് മോർഗന് നൽകിയ ഇന്റർവ്യൂവിൽ എറിക് ടെൻ ഹാഗിനെ കടുത്ത വിമർശനം താരം ഉന്നയിച്ചിരുന്നു. തുടർന്ന് ഇംഗ്ലീഷ് ക്ലബ് വിട്ട് സൗദി ക്ലബ് അൽ-നസറിലേക്ക് ചേക്കേറുകയായിരുന്നു. പുതിയ പ്രീമിയർലീഗ് സീസണിൽ ഇതുവരെ മൂന്ന് മത്സരങ്ങൾ കളിച്ച യുണൈറ്റഡിന് ഒരു കളി മാത്രമാണ് ജയിക്കാനായത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News