ഇസ്രായേലിനോട് തോൽവി; അണ്ടർ 20 ലോകകപ്പിൽനിന്ന് ബ്രസീൽ പുറത്ത്

ക്വാർട്ടർ ഫൈനലിൽ ഇസ്രായേലിനോട് 3-2നായിരുന്നു മഞ്ഞപ്പടയുടെ തോൽവി.

Update: 2023-06-04 02:12 GMT

അർജന്റീനക്ക് പിന്നാലെ ബ്രസീലും അണ്ടർ 20 ലോകകപ്പിൽനിന്ന് പുറത്തായി. ക്വാർട്ടർ ഫൈനലിൽ ഇസ്രായേലിനോട് 3-2നായിരുന്നു മഞ്ഞപ്പടയുടെ തോൽവി.

56-ാം മിനിറ്റിൽ ലയനാർഡോയുടെ ഗോളിൽ ബ്രസീൽ ആയിരുന്നു ലീഡ് എടുത്തത്. 60-ാം മിനിറ്റിൽ ഖലാലിയിലൂടെ ഇസ്രായേൽ ഗോൾ മടക്കി. നിശ്ചിതസമയത്ത് സ്‌കോർ 1-1ന് സമനിലയിലായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീൽ രണ്ടാമതും ഇസ്രായേൽ വല കുലുക്കി. നാസിമെന്റോയുടെ വകയായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോൾ.

എന്നാൽ ബ്രസീലിന്റെ ആഘോഷം അധികം നീണ്ടുനിന്നില്ല. 93-ാം മിനിറ്റിൽ ഇസ്രായേൽ ഷിബിലിയിലൂടെ ഗോൾ മടക്കി. 105-ാം മിനിറ്റിൽ ഗർഗ്മാനിലൂടെ ഇസ്രായേൽ വിജഗോൾ നേടിയതോടെ ബ്രസീലിന് പുറത്തേക്കുള്ള വഴിതെളിഞ്ഞു. സെമിയിൽ യുറുഗ്വെയോ അമേരിക്കയോ ആവും ഇസ്രായേലിന്റെ എതിരാളികൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News