ക്രിസ്റ്റൽ പാലസും കടന്ന് ലിവർപൂൾ 1-0; പ്രീമിയർലീഗിൽ തലപ്പത്ത്

9ാം മിനിറ്റിൽ ഡീഗോ ജോട്ടയാണ് ഗോൾ നേടിയത്.

Update: 2024-10-05 14:01 GMT
Editor : Sharafudheen TK | By : Sports Desk

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ വിജയം തുടർന്ന് ലിവർപൂൾ. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. 9ാം മിനിറ്റിൽ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ടയാണ് ഗോൾ നേടിയത്. ഇടതുവിങിലൂടെ മുന്നേറി കോഡി ഗാക്‌പോ ബോക്‌സിലേക്ക് നൽകിയ ക്രോസ് പാലസ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ജോട്ട ലക്ഷ്യത്തിലെത്തിച്ചു.

Advertising
Advertising

 സ്വന്തം തട്ടകമായ സെൽറെസ്റ്റ് പാർക്കിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മകൾ ക്രിസ്റ്റൽ പാലസിന് തിരിച്ചടിയായി. അഞ്ച് തവണയാണ് ടീം ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. ലിവർപൂൾ നാല് തവണമാത്രമാണ് ഗോളിലേക്ക് അടിച്ചത്. പന്തടക്കത്തിൽ ചെമ്പട മുന്നേറിയെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ ആതിഥേയർ നിരന്തരം ഭീഷണി സൃഷ്ടിച്ചു. നിരവധി തുറന്നാവസരങ്ങൾ ലഭിച്ചെങ്കിലും ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കർ രക്ഷക്കെത്തി.

79ാം മിനിറ്റിൽ പേശിവലിവ് നേരിട്ടതിനെ തുടർന്ന് അലിസനെ പിൻവലിച്ചത് സന്ദർശകർക്ക് തിരിച്ചടിയായി. എന്നാൽ അവസാനമിനിറ്റുകളിലെ പാലസ് ആക്രമണങ്ങൾ തടഞ്ഞുനിർത്തി ചെമ്പട മൂന്ന് പോയന്റ് സ്വന്തമാക്കി. ജയത്തോടെ ഏഴ് മാച്ചിൽ ആറു ജയമടക്കം 18 പോയന്റുമായി ലിവർപൂൾ ടേബിളിൽ ഒന്നാമതെത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News