മിന്നൽ ഗുണ്ടോഗൻ; എഫ്.എ കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ ഏഴാം എഫ്.എ കപ്പ് കിരീടമാണിത്.

Update: 2023-06-03 16:23 GMT

വെംബ്ലി: നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1 തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്.എ കപ്പ് കിരീടം. ക്യാപ്റ്റൻ ഗുണ്ടോഗൻ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് സിറ്റി കിരീടം ചൂടിയത്.

വെംബ്ലിയിൽ കളി തുടങ്ങി സെക്കൻഡുകൾക്കകം മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. സിറ്റി ഗോൾ കീപ്പർ ഒർടെക നൽകിയ ലോങ് ബോൾ ഡിഫൻസ് ചെയ്യാൻ യുണൈറ്റഡ് താരങ്ങൾ പരാജയപ്പെട്ടപ്പോൾ ഗുണ്ടോഗൻ ഒരു ഗംഭീര സ്‌ട്രൈക്കിലൂടെ ഗോളാക്കി മാറ്റി. ഗോൾ വീഴുമ്പോൾ കളി തുടങ്ങി വെറും 12 സെക്കൻഡുകൾ മാത്രമാണ് പിന്നിട്ടിരുന്നത്.

33-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യുണൈറ്റഡ് മത്സരത്തിൽ തിരിച്ചെത്തി. പെനാൽറ്റിയെടുത്ത ബ്രൂണോ ഫെർണാണ്ടസ് ഒട്ടുംപിഴയ്ക്കാതെ പന്ത് വലയിലെത്തിച്ചു. സ്‌കോർ 1-1. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 51-ാം മിനിറ്റിൽ കോർണർ കിക്കിൽ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നായിരുന്നു ഗുണ്ടോഗന്റെ ഗോൾ.

Advertising
Advertising

മാഞ്ചസ്റ്റർ സിറ്റിയുടെ ഏഴാം എഫ്.എ കപ്പ് കിരീടമാണിത്. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടി ജയിച്ചാൽ ട്രെബിൾ കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബ്ബാവും മാഞ്ചസ്റ്റർ സിറ്റി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News