ഗോള്‍മഴ; കര്‍ണാടക-ഒഡീഷ ആവേശപ്പോര് സമനിലയില്‍

3-1 ന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ മടക്കി ഒഡീഷ ഗംഭീര തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്

Update: 2022-04-17 14:13 GMT

സന്തോഷ് ട്രോഫിയില്‍‌ കര്‍ണാടക-ഒഡീഷ ആവേശപ്പോര് സമനിലയില്‍. ഇരു ടീമുകളും ഗോളടിക്കാന്‍ മത്സരിച്ച മത്സരത്തില്‍ ആകെ പിറന്നത് ആറു ഗോളുകള്‍. 3-1 ന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ മടക്കി ഒഡീഷ ഗംഭീര തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്.  15ാം മിനിറ്റിൽ വലകുലുക്കി ഒഡീഷയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. ജാമിർ ഔറമാണ് ഒഡീഷക്കായി വലകുലുക്കിയത്. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ മധ്യനിരതാരം ചന്ദ്ര മുധുലി സെകന്‍റ് പോസ്റ്റിലേക്ക് നീട്ടി നല്‍ക്കിയ പാസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു ജാമി ഓറം ഗോളാക്കി മാറ്റുകയായിരുന്നു. 

Advertising
Advertising

ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നു കളിച്ച കര്‍ണ്ണാടക  തുടരെ മൂന്ന് തവണയാണ് ഒഡീഷ വലകുലുക്കിയത്. കർണാടകയ്ക്കായി സുധീർ കോട്ടികെല രണ്ടു തവണ വലകുലുക്കിയപ്പോള്‍ മലയാളി താരം ബാനു നിഷാദ് ഒരു ഗോൾ നേടി. 

എന്നാല്‍ പിന്നീട് പരാജയമുഖത്ത് നിന്ന് ഒഡീഷ ഗംഭീര തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് കണ്ടത്. 65ാം മിനിറ്റിൽ ബികാസ് കുമാർ ഒഡീഷക്കായി രണ്ടാം ഗോൾ മടക്കി. 76ാം മിനിറ്റിൽ ഒരു ഗോൾ കൂടി കർണാടകയുടെ വലയിലെത്തിച്ച് ഒഡീഷ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ചന്ദ്ര മുധിലിയാണ് ഒഡീഷക്കായി മൂന്നാം ഗോള്‍ നേടിയത്. 

ഇന്ന് രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ സർവീസസ് മണിപ്പുരിനെ നേരിടും .

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News