മെസ്സിക്ക് നേരെ കുപ്പിയേറ്; മാപ്പ് പറഞ്ഞ് പരാഗ്വേ താരം

Update: 2024-11-18 18:22 GMT
Editor : safvan rashid | By : Sports Desk

റിയോ ഡി ജനീറോ: അർജ​​ൈന്റൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് നേരെ ആരാധകർ കുപ്പിയെറിഞ്ഞ സംഭവത്തിൽ മാപ്പ് ചോദിച്ച് പരാഗ്വേ താരം ഒമർ അൽഡേർട്ട്. നവംബർ 15ന് നടന്ന മത്സരത്തിനിടെയാണ് മെസ്സിക്കെതിരെ പരാഗ്വേ ആരാധകർ കുപ്പ​ിയെറിഞ്ഞത്.

‘‘പ്രിയപ്പെട്ട മെസ്സി. നിങ്ങളെ കുപ്പികൊണ്ട് എറിഞ്ഞതിൽ എന്റെ രാജ്യത്തിനായി ഞാൻ മാപ്പുചോദിക്കുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേർക്ക് നിങ്ങൾ ആരാധനാമൂർത്തിയാണ്. ഈ സംഭവത്തിൽ ഞങ്ങൾ കുറ്റബോധം പേറുന്നു. ഞങ്ങൾക്ക് നിങ്ങളോടുള്ളത് സ്നേഹവും ബഹുമാനവുമാണ്’’ - ഒമർ അൽഡേർട്ട് ​സമൂഹമാധ്യമമായ എക്സിൽ പ്രതികരിച്ചു.

Advertising
Advertising

മത്സരത്തിന് മുന്നോടിയായി ആരാധകർ മെസ്സി ജഴ്സിയണിയരുതെന്ന പരഗ്വായ് ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം വിവാദമുണ്ടാക്കിയിരുന്നു. പരഗ്വായ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഫെർണാണ്ടോ വില്ലസ്ബാവോയാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. പരഗ്വായ് ടീമിന് ലഭിക്കേണ്ട ഹോ ഗ്രൗണ്ട് ആനുകൂല്യം നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു അസോസിയേഷന്റെ തീരുമാനം.

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ രണ്ടിനെതിരെ ഒരു ഗോളിന് പരാഗ്വേ തോൽപ്പിച്ചിരുന്നു.

എതിരാളികളുടെ തട്ടകത്തിൽ 11ാം മിനുറ്റിൽ ലൗത്താരോ മാർട്ടിനസ് നേടിയ ഗോളിൽ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 19ാം മിനുറ്റിൽ അന്റോണിയോ സാനാബ്രിയയുടെ ഉജ്ജ്വല ബൈസിക്കിൾ കിക്ക് ഗോളിൽ പരഗ്വായ് ഒപ്പമെത്തി. 47ാം മിനുറ്റിൽ ഒമർ അൽഡേർട്ടിന്റെ ഹെഡർ​ ഗോളിൽ മുന്നിലെത്തിയ പരാഗ്വേക്ക് മറുപടി നൽകാൻ അർജന്റീനക്കായില്ല.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News