പരിക്കില്ലാത്ത മെസ്സി, പിന്നിൽ ഗ്വാർഡിയോളയുടെ സെക്‌സ് റൂൾ!

ഗ്വാർഡിയോളയ്ക്ക് കീഴിൽ അവിശ്വസനീയമായ ട്രാക്ക് റെക്കോർഡുള്ള താരമാണ് മെസ്സി

Update: 2023-06-07 07:04 GMT
Editor : abs | By : Web Desk

ഫുട്‌ബോളിൽ മികച്ച ശാരീരിക ക്ഷമതയുള്ള കളിക്കാർ പോലും പരിക്കിൽ വലയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പ്രതിഭ ഏറെയുണ്ടായിട്ടും വിട്ടുമാറാത്ത പരിക്കു മൂലം കളിജീവിതം ഇടയ്ക്കു വച്ച് നിർത്തിയവരും ഏറെ. എന്നാൽ പതിറ്റാണ്ടുകളായി കാര്യമായ പരിക്കുകളൊന്നുമില്ലാതെ മൈതാനത്ത് തുടരുന്ന ഇതിഹാസമാണ് ലയണൽ മെസ്സി. അതിനു പിന്നിൽ  അധികമാരുമറിയാത്ത ഒരു രഹസ്യമുണ്ട്- വിഖ്യാത കോച്ച് പെപ് ഗ്വാർഡിയോളയുടെ സെക്‌സ് മന്ത്ര!

പേശികളിലെ പരിക്ക് കുറയ്ക്കാൻ തന്റെ കളിക്കാർക്ക് ഗ്വാർഡിയോള കർശനമായ ലൈംഗികച്ചട്ടം ഏർപ്പെടുത്തിയിരുന്നുവെന്ന് മാഞ്ചസ്റ്റർ സിറ്റി മുൻ താരം സമീർ നസ്രിയാണ് വെളിപ്പെടുത്തിയത്. മെസ്സിക്കു മാത്രമല്ല, പോളിഷ് താരം റോബർട്ടോ ലെവൻഡോവ്‌സ്‌കി അടക്കമുള്ള താരങ്ങൾക്കും ഈ ടിപ്‌സ് ഏറെ ഉപകാരപ്രദമായിട്ടുണ്ടെന്നും നസ്രി ഫ്രഞ്ച് മാധ്യമമായ എൽക്വിപെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

Advertising
Advertising




'അർധരാത്രിക്ക് മുമ്പ് പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്നാണ് ഗ്വാർഡിയോള നിർദേശിച്ചിരുന്നത്. അങ്ങനെയെങ്കിൽ നല്ല ഉറക്കം കിട്ടും. അടുത്ത ദിവസം കളിയില്ലെങ്കിൽ കൂടി ഇതു പാലിക്കണമെന്നായിരുന്നു നിർദേശം. ഈ നിർദേശം വച്ച ശേഷം മെസ്സിയുടെ പേശികൾക്ക് ബലം വർധിച്ചതായി ഗ്വാർഡിയോള പറഞ്ഞിരുന്നു. റോബർട്ടോ ലെവൻഡോവ്‌സ്‌കിയിൽനിന്നും അദ്ദേഹം മികച്ച പ്രകടനം ഉണ്ടാക്കിയത് ഇങ്ങനെയാണ്. അദ്ദേഹം നിങ്ങളെ ഭീഷണിപ്പെടുത്തില്ല. എന്നാൽ പുരോഗതിക്ക് ആവശ്യമായ എല്ലാം ചെയ്യും. കാര്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം' - നസ്രി പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിൽ ഗ്വാർഡിയോളയ്ക്ക് കീഴിൽ ഒരു മത്സരം മാത്രമാണ് നസ്രി കളിച്ചിട്ടുള്ളത്. പിന്നീട് സെവിയ്യയിലേക്ക് വായ്പാടിസ്ഥാനത്തിൽ കൂടുമാറി.

ഗ്വാർഡിയോളയ്ക്ക് കീഴിൽ അവിശ്വസനീയമായ ട്രാക്ക് റെക്കോർഡുള്ള താരമാണ് മെസ്സി. ബാഴ്‌സലോണയില്‍ പെപ്പിന് കീഴിൽ 219 മത്സരങ്ങളിലാണ്  മെസ്സി ബൂട്ടുകെട്ടിയത്. 211 ഗോളുകളും 97 അസിസ്റ്റുകളും മെസ്സി സ്വന്തം പേരിൽ കുറിച്ചു. ഇക്കാലയളവിൽ നാലു ബാളന്‍ ദി ഓറും സ്വന്തമാക്കി. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News