'വീണ്ടും അവതരിച്ച് റോണോ'; ചാമ്പ്യൻസ് ലീഗിൽ പ്രമുഖ ക്ലബുകൾക്ക് ജയം

ചെൽസി ,ബയേൺ മ്യൂണിക്ക്,ബാർസിലോണ, യുവന്റസ് എന്നീ ടീമുകൾ ജയിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങി

Update: 2021-11-03 01:44 GMT
Editor : dibin | By : Web Desk
Advertising

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ പ്രമുഖ ടീമുകൾക്ക് ജയം. ചെൽസി ,ബയേൺ മ്യൂണിക്ക്,ബാർസിലോണ, യുവന്റസ് എന്നീ ടീമുകൾ ജയിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങി.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാന നിമിഷം നേടിയ ഗോളാണ് അറ്റലാന്റയ്‌ക്കെതിരെ യുണൈറ്റഡിനെ തോൽവിയിൽ നിന്ന് കരകയറ്റിയത്.

അറ്റലാന്റയ്ക്കായി ജോസിഫ് ലിസിക്കും ദുവാൻ സപ്പട്ടയും ഗോളുകൾ കണ്ടെത്തിയപ്പോൾ യുണെറ്റഡിന്റെ രണ്ടുഗോളുകളും റോണോയാണ് നേടിയത്.

ബാർസിലോണ എതിരില്ലാത്ത ഒരു ഗോളിനാണ് ഡൈനാമോ കീവിനെ തോൽപ്പിച്ചത്.അൻസു ഫാത്തിയാണ് ബാർസയ്ക്കായി ഗോൾ നേടിയത്.

റൊബേർട്ട് ലെവൻഡോക്‌സിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ബയേൺ മ്യൂണിക്ക് ബെൻഫിക്കയെയാണ് തോൽപ്പിച്ചത്. രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു ബയേണിന്റെ ജയം.

ഡിബാലയുടെ രണ്ടുഗോളുകളുടെ ബലത്തിൽ സെനിറ്റിനെയാണ് യുവന്റസ് തോൽപ്പിച്ചത്. രണ്ടിനെതിരെ നാലുഗോളിനായിരുന്നു യുവന്റസിന്റെ ജയം.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News