കോപ്പ അമേരിക്ക: ബ്രസീലില്‍ കളിക്കാന്‍ ബ്രസീല്‍ കളിക്കാര്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഇത്തവണത്തെ കോപ അമേരിക്ക തീരുമാനിച്ചതുമുതല്‍ പ്രതിസന്ധിയാണ്. ആഭ്യന്തര പ്രക്ഷോഭത്തെ തുടര്‍ന്ന് ആദ്യം കൊളംബിയയിലെ മത്സരങ്ങൾ മാറ്റി, പിന്നീട് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അർജന്റീനയിലെ മത്സരവും മാറ്റി

Update: 2021-06-04 15:28 GMT
Editor : ubaid | By : Web Desk

കോപ്പ അമേരിക്ക ബ്രസീലില്‍ സംഘടിപ്പിക്കുന്നതിനെതിരെ ബ്രസീല്‍ കളിക്കാര്‍ തന്നെ രംഗത്ത്. ബ്രസീൽ താരങ്ങളിൽ ഭൂരിഭാഗവും ബ്രസീലിലേക്ക് കോപ അമേരിക്ക മാറ്റിയതിൽ അസംതൃപ്തരാണ് എന്നാണ് റിപ്പോർട്ടുകൾ. അവർ കോപ അമേരിക്കയിൽ കളിക്കില്ല എന്നാണ് പരിശീലകനെ അറിയിച്ചിരിക്കുന്നത്.

പ്രധാനമായും യൂറോപ്പിൽ കളിക്കുന്ന താരങ്ങളാണ് ബ്രസീലിലെ കോവിഡ് വ്യാപന ഭീതി പങ്കുവെക്കുന്നത്. അവരുടെ ആരോഗ്യം ഭീഷണിയിലാക്കി രാജ്യത്തിനായി കളിക്കാൻ ആകില്ല എന്ന് താരങ്ങൾ പറയുന്നു. ലാറ്റിനമേരിക്കയിൽ തന്നെയുള്ള ടീമുകൾക്കായി കളിക്കുന്ന താരങ്ങൾക്ക് ബ്രസീലിൽ കളിക്കുന്നത് ഒരു സാധാരണ കാര്യം മാത്രമാണെന്നും തങ്ങളുടെ കാര്യം അങ്ങിനെയല്ല എന്നുമാണ് ഈ കളിക്കാര്‍ വാദിക്കുന്നത്. ബ്രസീലിൽ വെച്ച് കളി നടത്തുന്നത് പേടിപ്പെടുത്തുന്നു എന്ന് അർജന്റീന പോലുള്ള ടീമുകളും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ യൂറോപ്പിലെ വൻ ക്ലബുകൾ താരങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് കൊണ്ടാണ് ഇത്തരം ഒരു പ്രശ്നം ഉടലെടുത്തത് എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ വിമർശിക്കുന്നു.

ഇത്തവണത്തെ കോപ അമേരിക്ക തീരുമാനിച്ചതുമുതല്‍ പ്രതിസന്ധിയാണ്. ആഭ്യന്തര പ്രക്ഷോഭത്തെ തുടര്‍ന്ന് ആദ്യം കൊളംബിയയിലെ മത്സരങ്ങൾ മാറ്റി, പിന്നീട് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അർജന്റീനയിലെ മത്സരവും മാറ്റി. അവസാനം ബ്രസീല്‍ കോപ്പ അമേരിക്ക വേദിയൊരുക്കാന്‍ തയ്യാറായിൈ.


Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News