മെസ്സിയെ അവഗണിച്ചോ? ഗര്‍നാച്ചോയുടെ വായടപ്പന്‍ മറുപടി

മൈതാനത്ത് പലവുരു ക്രിസ്റ്റ്യാനോയുടെ ഗോളാഘോഷങ്ങൾ അനുകരിച്ചിട്ടുള്ള ഗർനാച്ചോ തന്‍റെ ഐഡൽ റോണോയാണെന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്

Update: 2024-07-22 08:29 GMT

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് അർജന്‍റൈന്‍ യുവതാരം അലെജാന്‍ഡ്രോ ഗർനാച്ചോ. മൈതാനത്ത് പലവുരു ക്രിസ്റ്റ്യാനോയുടെ ഗോളാഘോഷങ്ങൾ അനുകരിച്ചിട്ടുള്ള ഗർനാച്ചോ തന്‍റെ ഐഡൽ റോണോയാണെന്ന് പലതവണ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ റോണോക്കൊപ്പം പന്ത് തട്ടിയിട്ടുമുണ്ട് ഈ 20 കാരൻ. റോണോയുടെ അസിസ്റ്റിൽ ഗോൾ നേടി റോണോയുടെ തന്നെ ഗോൾ സെലിബ്രേഷൻ അനുകരിച്ച ഗർനാച്ചോ ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി സ്വന്തം നാട്ടുകാരനായിട്ടും ഗർനാച്ചോ എങ്ങനെ ക്രിസ്റ്റ്യാനോ ഫാൻ ബോയ് ആയെന്ന ചോദ്യമുയർത്താറുണ്ട് ആരാധകർ. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ഗർണാച്ചോ മെസ്സിയെ ഡഗ്ഗൗട്ടിൽ വച്ച് അവഗണിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടൊരു വീഡിയോയെ ഇതുമായാണ് പലരും ചേർത്തു വായിച്ചത്. എന്നാൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിലിപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. കോപ്പ വിജയത്തിന് ശേഷം ലയണൽ മെസ്സിയെ ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ഗർനാച്ചോ വിമർശകരുടെ മുഴുവൻ വായടപ്പിച്ചത്. 

Advertising
Advertising

ഇക്കുറി കോപ്പ അമേരിക്ക കിരീടം ചൂടിയ അര്‍ജന്‍റൈന്‍ ടീമില്‍ ഇടംനേടിയിരുന്നെങ്കിലും ഗര്‍നാച്ചോക്ക് കളത്തിലിറങ്ങാനായിരുന്നില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News