സാവിയുടെ ജന്മദിനാഘോഷം; ലയണൽ മെസി ബാഴ്‌സലോണയിലെത്തി

പിഎസ്ജിയിലേക്ക് ചേക്കേറിയ മെസി നേരത്തെയും ബാഴ്‌സലോണയിലെ സഹതാരങ്ങളെ സന്ദർശിക്കാനെത്തിയിരുന്നു

Update: 2022-01-25 18:23 GMT
Advertising

ബാഴ്‌സ കോച്ച് സാവിയുടെ ജന്മദിനാഘോഷത്തിനായി സൂപ്പർ താരം ലയണൽ മെസി വീണ്ടും ബാഴ്‌സലോണയിലെത്തി. തിങ്കളാഴ്ച രാത്രിയാണ് ഇഷ്ട നഗരത്തിലേക്ക് മെസി ഒരിക്കൽ കൂടി മടങ്ങിയെത്തിയത്. മുൻ സഹതാരം സാവിയുടെ 42ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ബുസ്‌ക്വെറ്റ്‌സ്, ജോർദി ആൽബ എന്നിവരുമെത്തി. ഇതിഹാസ താരത്തിന്റെ വരവറിഞ്ഞ് സ്പാനിഷ് മാധ്യമങ്ങളും നിരവധി ആരാധകരും ഹാട്ടലിന് പുറത്ത് ടിച്ചുകൂടിയിരുന്നു. എന്നാൽ അവരോട് പതികരിക്കാൻ മെസി തയ്യാറായില്ല.

കോവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്ന മെസി കഴിഞ്ഞ ഞായറാഴ്ചയാണ് കളിക്കളത്തിൽ തിരിച്ചെത്തിയത്. അർജന്റീനയുടെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്നും മെസി വിട്ടു നിൽക്കുകയാണ്. പിഎസ്ജിയിലേക്ക് ചേക്കേറിയ മെസി നേരത്തെയും ബാഴ്‌സലോണയിലെ സഹതാരങ്ങളെ സന്ദർശിക്കാനെത്തിയിരുന്നു.

Lionel Messi has returned to Barcelona to celebrate the birthday of Barcelona coach Xavi.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News