ഐഫോൺ 18; ആപ്പിളിന്റെ 'ആ സർപ്രൈസ്' കോപ്പി ചെയ്യാൻ ആൻഡ്രോയിഡ് കമ്പനികൾ

ഐഫോൺ എത്തുന്നതിന് മുമ്പെ ആൻഡ്രോയിഡ് കമ്പനികൾ ആ സർപ്രൈസുമായി എത്തുമോ എന്നാണ് ടെക് പ്രേമികൾ നോക്കുന്നത്‌

Update: 2026-04-16 06:04 GMT

വാഷിങ്ടണ്‍: സ്പെസിഫിക്കേഷനുകൾക്കും പെർഫോമൻസിനും അപ്പുറം ഐഫോണുകളുടെ നിറങ്ങൾക്കും എന്നും വലിയ ആരാധകരാണുള്ളത്.

വരാനിരിക്കുന്ന ഐഫോൺ 18 പ്രോ സീരീസിലെ നിറങ്ങളെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ ടെക് ലോകത്ത് ചർച്ചയാകുന്നത്. ഇത്തവണ 'ഡീപ്പ് റെഡ്'  എന്ന മനോഹരമായ ഫിനിഷിൽ ഐഫോൺ 18 പ്രോയും പ്രോ മാക്സും പുറത്തിറങ്ങുമെന്നാണ് സൂചന.  

അതേസമയം ആപ്പിളിന്റെ പുതിയ നീക്കം മുൻകൂട്ടി കണ്ട് പ്രമുഖ ആൻഡ്രോയിഡ് കമ്പനികളും ഡീപ്പ് റെഡ് നിറത്തിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്നതായാണ് വിവരം. ഐഫോണ്‍ എത്തുന്നതിന് മുമ്പെ ആന്‍ഡ്രോയിഡ് കമ്പനികള്‍ ചുവപ്പണിയിക്കുമോ എന്നാണ് ടെക് ലോകം ആകാംക്ഷയോടെ നോക്കുന്നത്. 

Advertising
Advertising

അതേസമയം ഐഫോൺ പ്രോ മോഡലുകളിലെ ക്ലാസിക് നിറമായ ബ്ലാക്ക് ഇത്തവണയും ആപ്പിൾ ഒഴിവാക്കിയേക്കും. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് ആവശ്യക്കാരേറെയുള്ള ഒരു നിറം മാറ്റാൻ ആപ്പിൾ ആലോചിക്കുന്നത്. സ്ക്രാച്ചുകളും മറ്റും എളപ്പത്തില്‍ മനസിലാകും എന്ന് കണ്ടാണ് കറുപ്പിനെ ആപ്പിള്‍ ഒഴിവാക്കുന്നത്. 

ഐഫോൺ 14 പ്രോ മോഡലുകൾ മുതൽ ആപ്പിൾ അവതരിപ്പിച്ച 'ഡൈനാമിക് ഐലൻഡ്' എന്ന സവിശേഷതയും ഐഫോൺ 18 പ്രോയോടെ മാറിയേക്കും. സെൻസറുകൾ സ്ക്രീനിനടിയിലേക്ക് മാറുന്നതോടെ, നിലവിലുള്ള വലിയ പിൽ-ഷേപ്പ് കട്ടിംഗിന് പകരം ഒരു ചെറിയ പഞ്ച്-ഹോൾ ക്യാമറ കട്ട്ഔട്ട് മാത്രമായി ഡിസൈൻ മാറിയേക്കും. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ വിശാലമായ സ്ക്രീൻ അനുഭവം നൽകും. സ്ക്രീൻ വലിപ്പത്തിൽ മാറ്റമുണ്ടാകില്ല. ഐഫോൺ 18 പ്രോയ്ക്ക് 6.3 ഇഞ്ചും, പ്രോ മാക്സിന് 6.9 ഇഞ്ചും ആയിരിക്കും ഡിസ്പ്ലേ. കൂടുതൽ കരുത്താർന്ന A20 പ്രോ ചിപ്‌സെറ്റിലായിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക. 

സെപ്തംബറില്‍ നടക്കാനിരിക്കുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി പുറത്തുവരുന്ന ഈ വാർത്തകൾ ഐഫോൺ പ്രേമികൾക്കിടയിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News