വിമാനകമ്പനികളുടെ സീസണ്‍ കൊള്ളക്ക് ഇരയായി പ്രവാസികള്‍

Update: 2018-05-13 09:18 GMT
Editor : Jaisy
വിമാനകമ്പനികളുടെ സീസണ്‍ കൊള്ളക്ക് ഇരയായി പ്രവാസികള്‍

സെപ്തംബര്‍ ആദ്യവാരം ഗള്‍ഫ്-കേരള റൂട്ടില്‍ യാത്രചെയ്യാന്‍ ശ്രമിച്ചാല്‍ പോക്കറ്റ് മാത്രമല്ല ബാങ്ക് അക്കൗണ്ട് വരെ കാലിയാകും

വിമാനകമ്പനികളുടെ മറ്റൊരു സീസണ്‍ കൊള്ളക്ക് ഇരയാവുകയാണ് പ്രവാസികള്‍. നാട്ടിലേക്ക് പോകുന്നവരെയും ഗള്‍ഫിലേക്ക് തിരിച്ചുവരുന്നവരെയും, ഒരുപോലെ കഴുത്തറക്കാന്‍ കഴിയുന്നു എന്നതാണ് പുതിയ സീസണിന്റെ പ്രത്യേകത. സെപ്തംബര്‍ ആദ്യവാരം ഗള്‍ഫ്-കേരള റൂട്ടില്‍ യാത്രചെയ്യാന്‍ ശ്രമിച്ചാല്‍ പോക്കറ്റ് മാത്രമല്ല ബാങ്ക് അക്കൗണ്ട് വരെ കാലിയാകും.

Full View

നാട്ടില്‍ ഓണം പിറന്നാലും, ഗള്‍ഫില്‍ ഉണ്ണികളുടെ സ്കൂള്‍ തുറന്നാലും വിമാന കമ്പനികള്‍ക്ക് കോളാണ്. നാട്ടിലെ ഓണം, ഈദ് ആഘോഷവും ഗള്‍ഫില്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതും സെപ്തംബര്‍ ആദ്യവാരം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതോടെ എയര്‍ലൈനുകള്‍ ശരിക്കും കഴുത്തറുക്കുകയാണ്. ഈ ദിവസങ്ങളി‍ല്‍ അബൂദബി-തിരുവനന്തപുരം റൂട്ടില്‍ ഒരാളുടെ റിട്ടേണ്‍ ടിക്കറ്റിന് 4,544 ദിര്‍ഹം അഥവാ 85,000 രൂപ. ഇത് ഇത്തിഹാദിന്റെ നിരക്കാണെങ്കില്‍ എയര്‍ഇന്ത്യ എക്സ്പ്രസും ഒട്ടും മോശമല്ല. വണ്‍വേക്ക് മാത്രം 1547 ദിര്‍ഹം വേണം.

കാണം വിറ്റും ഓണമുണ്ണണം എന്ന് നിര്‍ബന്ധമുള്ളത് കൊണ്ട് പലരും അങ്ങനെ തന്നെ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരാണ്. തിരക്കുള്ളത് കൊണ്ട് നിരക്ക് കുറക്കില്ല. പകരം അധിക വിമാനസര്‍വീസ് നടത്താം എന്ന നിലപാടിലാണ് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News