സൌദിയും യുഎഇയും ചേര്‍ന്ന് 44 കരാറുകള്‍ ഒപ്പു വെച്ചു

Update: 2018-06-11 07:50 GMT
Editor : Jaisy
സൌദിയും യുഎഇയും ചേര്‍ന്ന് 44 കരാറുകള്‍ ഒപ്പു വെച്ചു

വിവിധ മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യം വെച്ചാണ് പദ്ധതി

സുരക്ഷ, സാമ്പത്തികം, ജീവിതനിലവാരം തുടങ്ങി മേഖലകളിലെ സഹകരണത്തിന് സൌദിയും യുഎഇയും ചേര്‍ന്ന് 44 കരാറുകള്‍ ഒപ്പു വെച്ചു. വിവിധ മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യം വെച്ചാണ് പദ്ധതി. സൌദി കിരീടവകാശിയും അബൂദബി കിരീടാവകാശിയും ജിദ്ദയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന കരാറുകള്‍ പിറന്നത്.

സൌദി സന്ദര്‍ശനത്തിനെത്തിയതാണ് യുഎഇ കിരീടാവകാശിയും സായുധസേനാ ഡെപ്യൂട്ടി കമാണ്ടറുമായ മുഹമ്മദ് ബിന്‍ സായിദ്. സൌദി കിരീടാവകാശി മുഹമ്മദ ബിന്‍ സല്‍മാനുമായി അദ്ദേഹം ഏറെ നേരം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങലുടെയും ആഭിമുഖ്യത്തില്‍ രൂപീകരിച്ച സൌദി എമിറാത്തി കോഡിനേന്‍ കൌണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ അധ്യക്ഷനായിരുന്നു യുഎഇ കിരീടാവകാശി. മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, സാമൂഹിക, ജീവിത നിലവാര, സുരക്ഷാ മേഖലകളിലെ നിലവിലെ സാഹചര്യവും ചര്‍ച്ചയായി. ഈ നാല് മേഖലകളില്‍ ഊന്നി 44 കരാറുകളും പിറന്നു. വിവിധ വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും ചേര്‍ന്ന് കരാറുകള്‍ ഒപ്പു വെച്ചു. ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒപ്പു വച്ച കരാറുകള്‍ ഒനിനിച്ച് പൂര്‍ത്തിയാക്കും. പൌരന്‍മാരുടെ ജീവിത നിലവാരം ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പ്രഥമ പദ്ധതി. സഹകരണത്തിന്റെ ഉന്നത മാതൃക നലനിര്‍ത്തി മുന്നേറുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News