അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിൽ എക്സിക്യൂട്ടീവ് റെഗുലർ സെഷൻ 15ന്

Update: 2023-03-08 09:21 GMT

അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസിന്റെ 16ാമത് റെഗുലർ സെഷൻ ഈ മാസം 15ന് കുവൈത്തിൽ നടക്കുമെന്ന് അറബ് ലീഗ് അധികൃതർ അറിയിച്ചു.

സംയുക്ത അറബ് മാധ്യമ തന്ത്രം തയാറാക്കുന്നതിനുമുള്ള ഫലപ്രദമായ സംവിധാനങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യുമെന്ന് ലീഗിന്റെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അഹ്മദ് ഖത്താബി പറഞ്ഞു.

തീവ്രവാദം, ഇ-മീഡിയ, ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിന്റെ അജണ്ടയിൽ വരുന്നതായും ഖത്താബി വിശദീകരിച്ചു.

അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് ഒഫീസിൽ കുവൈത്ത്, ടുണീഷ്യ, അൾജീരിയ, സൗദി അറേബ്യ, ഇറാഖ്, കൊമോറോസ് ദ്വീപുകൾ, ലെബനൻ, യമൻ എന്നിവയും അറബ് ലീഗിന്റെ കുടക്കീഴിൽ മാധ്യമ ജോലികൾ ചെയ്യുന്ന സംഘടനകളും യൂണിയനുകളും ഉൾപ്പെടുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News