പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ബിസിനസ് പ്രമുഖർ

സൗദിയുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം നിക്ഷേപകർക്ക് ഗുണകരമാകും

Update: 2025-04-30 16:26 GMT

ദമ്മാം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്കും നിക്ഷേപകർക്കും ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ബിസിനസ് പ്രമുഖർ. ജിദ്ദയിലെത്തിയെ പ്രധാനമന്ത്രിയെ സൗദിയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരും നിക്ഷേപകരും അടങ്ങുന്ന സംഘം സന്ദർശിച്ചിരുന്നു.

കഴിഞ്ഞ വാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി സൗദിയിലെ ജിദ്ദയിൽ സന്ദർശനം നടത്തിയത്. ചരത്രപരമായുള്ള സൗദി-ഇന്ത്യ ബന്ധം ഊഷ്മളമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. സന്ദർശന വേളയിൽ സൗദിയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദർശനം സൗദിയിലെ പ്രവാസികൾക്കും നിക്ഷേപകർക്കും ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.

പ്രധാനമന്ത്രി സൗദി കീരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിരവധി മേഖകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള ചർച്ചകളും കരാറുകളും ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ പ്രവാസികളും ഇന്ത്യൻ നിക്ഷേപ കമ്പനികളും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News