ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 17 ആയി

ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകര്‍ന്നത്

Update: 2025-07-11 02:58 GMT

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. പാലത്തിനടിയില്‍ തെരച്ചില്‍ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകര്‍ന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് മറിയുകയായിരുന്നു.

അതേസമയം, വഡോദരയില്‍ പാലം തകര്‍ന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി. അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിലെ നാല് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.

Advertising
Advertising

വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകര്‍ന്നു വീണത്. പാലം തകര്‍ന്ന് മഹി സാഗര്‍ നദിയിലേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് വാഹനങ്ങളും നദിയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് ട്രക്കുകളും ഒരു പിക്കവാനും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ആണ് മഹി സാഗര്‍ നദിയിലേക്ക് വീണത്. 30 വര്‍ഷത്തിലധികം പഴക്കമുള്ള പാലമാണ് തകര്‍ന്നത്.

പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും അവഗണിച്ചതാണ് അപകട കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 1985ല്‍ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിട്ടതും അപകട കാരണമായെന്നാണ് ആരോപണം.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News