അവകാശികളില്ലാതെ ബാങ്കുകളിൽ കിടക്കുന്നത് 1.84 ലക്ഷം കോടിയുടെ ആസ്തി

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' കാമ്പയിൻ മന്ത്രി ഉദ്ഘാടനം ചെയ്തു

Update: 2025-10-05 09:18 GMT

Nirmala Seetharaman | Photo | ANI

ന്യൂഡൽഹി: അവകാശികളില്ലാതെ ബാങ്കുകളിൽ കിടക്കുന്നത് 1.84 ലക്ഷം കോടി രൂപയുടെ ആസ്തിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ബാങ്ക് നിക്ഷേപം, ഇൻഷൂറൻസ് പണം, പ്രൊവിഡന്റ് ഫണ്ട്, ഓഹരികൾ തുടങ്ങി വ്യത്യസ്ത രീതിയിൽ അവകാശികളില്ലാത്ത ആസ്തി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുണ്ടെന്ന് മന്ത്രി പറഞ്ഞു. 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്നു മാസത്തെ കാമ്പയിനിലൂടെ അവകാശികളെത്താത്ത പണം ശരിയായ കരങ്ങളിലെത്തിക്കാൻ അവബോധം നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പണം സുരക്ഷിതമാണെന്നും രേഖകളുമായി വന്നാൽ എപ്പോൾ വേണമെങ്കിലും തിരിച്ചുനൽകുമെന്നും മന്ത്രി പറഞ്ഞു.

അവകാശികളില്ലാത്ത സ്വത്ത് നിലവിൽ സർക്കാരിന്റെ മേൽനോട്ടത്തിലാണ്. നിക്ഷേപങ്ങൾ ബാങ്കുകളിൽ നിന്ന് ആർബിഐയിലേക്കും സ്റ്റോക്കുകളാണെങ്കിൽ സെബിയിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്കോ ഐആർപിഎഫിലേക്കോ പോകും. അവകാശികളിലാത്ത സ്വത്തുക്കളുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഉഡ്ഗം പോർട്ടൽ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News